ഹാരിപോട്ടര്‍ സര്‍വകാല റെക്കോര്‍ഡിലേക്ക്

PROPRO
ജൂലൈ മൂന്നാം വാരം തീയേറ്ററുകളിലെത്തിയ, ‘ഹാരിപോട്ടര്‍’ പരമ്പരയിലെ ആറാമത്തെ സിനിമയായ ‘ഹാരിപോട്ടര്‍ ആന്‍ഡ് ദ ഹാഫ്-ബ്ലഡ് പ്രിന്‍സ്’ എന്ന ചിത്രം കളക്ഷനില്‍ സര്‍‌വകാല റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്. ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ നിന്ന് ഹാരിപോട്ടര്‍ അഞ്ച് ദിവസത്തിനുള്ളില്‍ നേടിയെടുത്തിരിക്കുന്നത് 400 മില്യണ്‍ ഡോളറിനടുത്താണ്!

(സീരീസ്/സീക്വല്‍) ചിത്രങ്ങളില്‍ ഇതുവരെ ഏറ്റവും കളക്ഷന്‍ ഉണ്ടാക്കിയ സിനിമ സ്പൈഡര്‍‌മാന്‍ മൂന്നാം ഭാഗമായിരുന്നു. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ 381.7 മില്യണ്‍ ഡോളറായിരുന്നു സപൈഡര്‍മാന്‍റെ കളക്ഷന്‍. എന്നാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ 396.7 മില്യണ്‍ നേടിക്കൊണ്ട് ഹാരിപോട്ടര്‍ ഈ റെക്കോര്‍ഡ് തകര്‍ത്തു.

ഹാരിപോട്ടറിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ മാത്രം 104 മില്യണ്‍ ഡോളറാണ്. ഹാരിപോട്ടര്‍ അഞ്ചാമത്തെ സിനിമയായ ‘ഹാരിപോട്ടര്‍ ആന്‍‌ഡ് ദ ഓര്‍ഡര്‍ ഓഫ് ദ ഫീനിക്സ്’ എന്ന സിനിമയുടെ ആദ്യ ദിവസത്തെ കളക്ഷന്‍ 44.2 മില്യണ്‍ ഡോളര്‍ മാത്രമായിരുന്നു.

പരമ്പര സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ റെക്കോര്‍ഡുള്ളത് ‘ജെയിംസ് ബോണ്ട്’ പരമ്പരയ്ക്കായിരുന്നു. ഹാരിപോട്ടര്‍ ആറാം ചിത്രം ഇറങ്ങിയതോടെ ഈ റെക്കോര്‍ഡും തകര്‍ന്നിരിക്കുകയാണ്.

‘ഹാരിപോട്ടര്‍ ആന്‍‌ഡ് ദ ഓര്‍ഡര്‍ ഓഫ് ദ ഫീനിക്സ്’സംവിധാനം ചെയ്ത ഡേവിഡ് യേറ്റ്സ് തന്നെയാണ് പുതിയ സിനിമയും സംവിധാനം ചെയ്തിരിക്കുന്നത്. ഹാരിപോട്ടറായി അഭിനയിക്കുന്നത് പഴയ ‘ഡാനിയല്‍ ജേക്കബ് റാഡ്‌ക്ലിഫ്’ തന്നെ. വാര്‍ണര്‍ ബ്രദേഴ്സാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

സിനിമയുടെ സാധാരണ പ്രിന്റ് മാത്രമാണ് ഇപ്പോള്‍ ലോകമെങ്ങും പ്രദര്‍ശിപ്പിക്കുന്നത്. ജൂലൈ 29 -ന് ഇതിന്റെ ത്രിമാന പ്രിന്റും എത്തുന്നതോടെ കളക്ഷന്‍ ഇരട്ടിക്കും എന്നാണ് കരുതുന്നത്. ഇന്ത്യയിലും ഈ സിനിമ തകര്‍ത്തോടുന്നുണ്ട്.

WEBDUNIA|
പരമ്പര (സീരീസ്/സീക്വല്‍) സിനിമകളാണ് ഇപ്പോള്‍ ഹോളിവുഡ് ചാര്‍ട്ടില്‍ മികച്ച് നില്‍‌ക്കുന്നത്. ഹാരിപോട്ടര്‍ സീരീസിലെ അഞ്ചാം സിനിമയാണ് ചാര്‍ട്ടില്‍ ഒന്നാമതുള്ളതെങ്കില്‍ ആനിമേഷന്‍ സിനിമയായ ‘’ഐസ് ഏജി‘ന്റെ മൂന്നാം ഭാഗം രണ്ടാം സ്ഥാനം കയ്യടക്കിയിരിക്കുന്നു. ‘ട്രാന്‍സ്‌ഫോര്‍മേഴ്സ്’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് മൂന്നാം സ്ഥാനത്ത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :