ഷാരണ്‍ ഉറങ്ങുന്നില്ല, ദേവും!

PRO
പ്രകോപിപ്പിക്കുന്ന സൌന്ദര്യമാണ് ഷാരണ്‍ സ്റ്റോണിന്‍റേത്. ‘ബേസിക് ഇന്‍സിന്‍റ്’ എന്ന വിഖ്യാത ചിത്രത്തില്‍ ഈ സുന്ദരിയുടെ പ്രകോപനം സൃഷ്ടിക്കുന്ന സൌന്ദര്യത്തെ ഒപ്പിയെടുത്തിരിക്കുന്നു എന്ന് പറഞ്ഞാലും അതിശയോക്തിയില്ല. ഈ പ്രകോപന സൌന്ദര്യം ഇപ്പോള്‍ ദേവ് പട്ടേല്‍ എന്ന ‘സ്ലം ഡോഗ് മില്യനര്‍’നായകന്‍റെ ഉറക്കം കെടുത്തിയിരിക്കുകയാണത്രേ!

അമ്പതുകാരിയായ ഷാരണ്‍ അക്ഷരാര്‍ത്ഥത്തില്‍ ദേവിന്‍റെ ഫാനായി മാറിയിരിക്കുകയാണെന്നാണ് ബ്രിട്ടീഷ് പത്രങ്ങള്‍ പാടി നടക്കുന്നത്. ബാഫ്ത അവാര്‍ഡിന് മുമ്പുള്ള പാര്‍ട്ടിയില്‍ വച്ച് തന്നെ ‘സ്ലം ഡോഗ് മില്യനര്‍’നായകനെ ആകര്‍ഷണവലയത്തില്‍ വീഴാത്താന്‍ ഷാരന്‍ ശ്രമം നടത്തി. പാര്‍ട്ടിക്കിടയില്‍ ഷാരണ്‍ പത്തൊമ്പതുകാരനായ ദേവിന്‍റെ ചെവിയില്‍ എന്തോ മന്ത്രിച്ചത് കണ്ടവരുണ്ട്. പിന്നെ അവാര്‍ഡ് ദാനം കഴിഞ്ഞുള്ള പാര്‍ട്ടിയില്‍ നായകന് ഒരു ചുടുചുംബനവും കിട്ടി.

എന്തായാലും ഷാരണ്‍ പത്തൊമ്പത്കാരനായ ദേവിനെ ആരാധിക്കുന്നു എന്ന് പറയാന്‍ മടിക്കുന്നില്ല. ബാഫ്ത അവാര്‍ഡ് കഴിഞ്ഞുള്ള ആഴ്ചാവസാനം ഇവര്‍ രണ്ടു പേരും ഒരുമിച്ച് ആഘോഷിച്ചു എന്നും അതില്‍ പിന്നെ ദേവിന് കൂട്ടുകാരോടെല്ലാം ഷാരന്‍ എന്ന സ്വപ്ന സുന്ദരിയെ കുറിച്ച് മാത്രമേ പറയാനുള്ളൂ എന്നുമാണ് ഹോളിവുഡ് സംസാരം.

PRATHAPA CHANDRAN|
സ്ലംഡോഗ് മില്യനറിന്‍റെ ആരാധികയാണ് ഞാന്‍, എന്തുകൊണ്ട് ദേവിനെ ആരാധിച്ചുകൂടാ...പരിചയപ്പെടലിനും കമ്പനി കൂടലിനും ശേഷം ഷാരന്‍റെ വര്‍ത്തമാനം ഇങ്ങനെ!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :