ബ്രിട്ടീഷ് ജനത ഏറ്റവും ശ്രദ്ധിച്ച ടെലിവിഷന്‍ ദൃശ്യം ആരുടേത്? ഷാരോണ്‍ സ്റ്റോണിന്‍റേത് എന്നു മാത്രം പറഞ്ഞാല്‍ ഉത്തരം പൂര്‍ത്തിയായാവില്ല. ‘ബേസിക് ഇന്‍സ്റ്റിന്‍റ്’ എന്ന വിഖ്യാത ചിത്രത്തില്‍ നഗ്മായ കാലുകള്‍ ചലിപ്പിച്ച് പ്രകോപിപ്പിക്കുന്ന നോട്ടത്തോടെ ഇരിക്കുന്ന ഷാരോണിന്‍റെ ദൃശ്യമാണ് ബ്രിട്ടീഷ് ജനത നിശ്ചലമാക്കി കണ്ട് ആസ്വദിച്ചത് എന്ന് തന്നെ പറയേണ്ടി വരും.
പ്രശസ്തമായ സംഭവവികാസങ്ങളെയെല്ലാം പിന്തള്ളിയാണ് ഷാരണ്‍സ്റ്റോണ്‍ മുന്നിലെത്തിയത്. ടെലിവിഷന്‍ പരിപാടികള്‍ക്കിടെ പ്രേക്ഷകര്‍ കുടുതല്‍ വിശദാംശങ്ങള്‍ ലഭിക്കാന്‍ വേണ്ടി നിശ്ചലമാക്കി ഓരോ ഫ്രയിമും സൂക്ഷ്മമായി കാണുന്ന ദൃശ്യം ഏതാണെന്നായിരുന്നു ബ്രിട്ടീഷ് ടി വി യുടെ അന്വേഷണം.
വെസ്റ്റ് ജര്‍മ്മനിയെ തകര്‍ത്ത് ഇംഗ്ലണ്ട് കിരീടം നേടിയ 1966ലെ ഫിഫ ലോകകപ്പ് ഫൈനലില്‍ സര്‍ ജെഫ് ഹര്‍സ്റ്റ് നേടിയ വിവാദ ഗോളിന്‍റെ ദൃശ്യങ്ങളാണ് രണ്ടാം സ്ഥാനത്ത് വന്നത്. ഫിഫ മത്സരത്തില്‍ ഫുട്ബോള്‍ മാന്ത്രികന്‍ നേടിയ കുപ്രസിദ്ധമായ ‘ദൈവത്തിന്‍റെ ഗോളും’ ഈ വിഭാഗത്തില്‍ ഉണ്ടായിരുന്നു.
വിഖ്യാതമായ ഗോള്‍ഡന്‍ ഗ്ലോബ്, എമ്മി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ഷാരണ്‍ സ്റ്റോണ്‍ മികച്ച നടിക്കുള്ള ഓസ്കര്‍ പുരസ്കാരത്തിനും നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.അഭിനേത്രി, ഫാഷന്‍ മോഡല്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തിയില്‍ എത്തുന്നതിന് മുമ്പ് ഹോളീവുഡില്‍ ഷാരണ്‍ സ്റ്റോണ്‍ ശ്രദ്ധിക്കപ്പെടുന്നത് 1992ല്‍ പുറത്തിറങ്ങിയ ‘ബേസിക് ഇന്‍സ്റ്റിന്‍റി’ലൂടെയാണ്.
ബ്രിട്ടീഷ് ടി വിയുടെ പ്രേക്ഷകര്‍ക്ക് വേണ്ടി ഒരു വെബ്സൈറ്റ് നടത്തിയ വെട്ടെടുപ്പിലൂടെയാണ് ഷാരണ്‍ സ്റ്റോണിന്‍റെ ജനപ്രീതി വീണ്ടും വെളിപ്പെട്ടത്.ആകെ പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ അഞ്ചിലൊന്നും ഷാരണ്‍ സ്റ്റോണ്‍ നേടി.