മേളക്കാഴ്‌ച - ഐ ആം നോട്ട് ഹിം

തിരുവനന്തപുരം ചലച്ചിത്രമേളയിലെ സിനിമകളെ പരിചയപ്പെടാം| Last Modified ശനി, 13 ഡിസം‌ബര്‍ 2014 (20:24 IST)
റസ്റ്റോറന്റ് ക്ലീനറായി ജോലി ചെയ്യുന്ന നിഹാത് എന്ന അവിവാഹിതനായ യുവാവിന്റെ കഥയാണ് ഐ ആം നോട്ട് ഹിം പറയുന്നത്. സുഹൃത്തുക്കളോടൊത്തും ഒരു ലൈംഗികത്തൊഴിലാളിക്കൊപ്പവും അവന്‍ സ്ഥിരമായി നടത്തുന്ന യാത്രകളാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

റസ്റ്റോറന്റില്‍ പുതുതായി ജോലിക്കെത്തുന്ന അയ്സെ എന്ന സുന്ദരിയായ യുവതിയുമായി അവന് ബന്ധമുണ്ടാകുന്നു. അവരുടെ ഭര്‍ത്താവ് ജയിലിലാണ്. അയ്സെയുടെ വീട്ടില്‍ രാത്രി ഭക്ഷണത്തിനായി നിഹാത് എത്തുമ്പോള്‍,
അവരുടെ ഭര്‍ത്താവിന്റെ രൂപവുമായി തനിക്ക് അസാധാരണമായ സാദൃശ്യമുണ്ടെന്ന് അയാള്‍ മനസിലാക്കുന്നു. നിഹാതിനെ വശീകരിക്കാനുള്ള അയ്സെയുടെ ശ്രമങ്ങള്‍ അയാളെ ഒരേ സമയം അദ്ഭുതപ്പെടുത്തുകയും അസ്വസ്ഥനാക്കുകയും ചെയ്യുന്നു.

ഭര്‍ത്താവുമായി ചെയ്യാന്‍ കഴിയാതിരുന്ന കാര്യങ്ങളൊക്കെ ചെയ്യാന്‍ പുതിയ ബന്ധത്തിലൂടെ അയ്സെ ശ്രമിക്കുന്നു. കുറ്റവാളിയായ അപരന്റെ വ്യക്തിത്വവും രൂപവും നിഹാത് സ്വീകരിക്കുന്ന ഘട്ടത്തില്‍ നാടകീയമായ രംഗങ്ങള്‍ അരങ്ങേറുകയാണ്.

തിരക്കഥ, സംവിധാനം: തേഫുന്‍ പിര്‍സ്ലിമൊഗ്ലു
Turkey-France-Germany
Greece/Turkish



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :