ബിഗ്ബ്രദറില്‍ ഹില്‍ട്ടനും

paris hilton
FILEFILE
ജയില്‍ വാസവും കഷ്ടകാലവും കഴിഞ്ഞു. ഇനി ജന ഹൃദയങ്ങളിലേക്കു മടങ്ങണം. കൊഞ്ചുന്നത് ഹോളീവുഡിലെ കുസൃതിക്കുട്ടി പാരിസ് ഹില്‍ട്ടനാണ്. ഒരു മാസമേ കിടന്നുള്ളെങ്കിലും നഷ്ടമായ ഇമേജ് തിരിച്ചു പിടിക്കാന്‍ എന്തു ചെയ്യണമെന്നു പാരീസ് ഹില്‍ട്ടണു നന്നായിട്ടറിയാം.

ബ്രിട്ടീഷുകാരുടെ കുടുംബ സദസ്സിലേക്കു മടങ്ങാനാണ് താരത്തിന്‍റെ തീരുമാനം. ഏറെ കോലാഹലവും വാര്‍ത്തയും സൃഷ്ടിച്ച റിയാലിറ്റി ഷോ ബിഗ് ബ്രദറിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് എത്താനും അതുവഴി ഹൃദയത്തിലേക്കു കടന്നു കയറാനുമുള്ള എല്ലാ തയ്യാറെടുപ്പും പാരിസ് നടത്തിക്കഴിഞ്ഞു.

തന്നെ വികൃതി ക്കുട്ടിയായും ശല്യക്കാരിയായും കരുതുന്നവരെ ഞെട്ടിപ്പിക്കാനാണ് ഹില്‍ട്ടന്‍റെ ആഗ്രഹം. ഷോയില്‍ ചൊടിയും ചുണയോടുമൊപ്പം കളി തമാശകളും ഉള്‍പ്പെടുത്തി തന്നേക്കുറിച്ചുള്ള അഭിപ്രായം മാറ്റിയെഴുതുമെന്നും താരം ആത്‌മ വിശ്വാസം കൊള്ളുന്നു.

നാലാമതായി വരാന്‍ പോകുന്ന പരമ്പരയിലായിരിക്കും മിക്കവാറും ഹില്‍ട്ടണ്‍ പങ്കെടുക്കുക. ഷോയില്‍ പങ്കെടുക്കാന്‍ ടെലിവിഷന്‍ പരിപാടിയുടെ അണിയറക്കാര്‍ വാഗ്‌ദാനം ചെയ്യുന്നത് 600,000 ഡോളറാണ്.അണിയറക്കാരായ മ്യൂസിക് ഡോട്ട് കോം പറയുന്നത് ഹില്‍ട്ടണു നന്നായി ചെയ്യാന്‍ കഴിയുന്ന ഒട്ടേറെ തമാശകള്‍ ഷോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ്.

WEBDUNIA|
തമാശകളുടേയും പബ്ലിസിറ്റിയുടെയും കാര്യത്തില്‍ ‘വല്യേട്ടന്‍’ഒട്ടും പിന്നിലല്ലെന്ന് എല്ലാവര്‍ക്കും നന്നായിട്ടറിയാം. ശില്‍പ്പാഷെട്ടിയും വംശീയാധിക്ഷേപവുമെല്ലാം ബിഗ്ബ്രദര്‍ ഷോയുടെ ശ്രദ്ധ വര്‍ദ്ധിപ്പിച്ചു. ബ്രിട്ടനില്‍ മാത്രം ഒതുങ്ങി നിന്ന ഷോയ്‌ക്ക് ലോക ശ്രദ്ധ പെട്ടെന്നാണ് കൈ വന്നത്. റിയാലിറ്റി ഷോയില്‍ ഹില്‍ട്ടണ്‍ എന്താണു കാട്ടുന്നതെന്നു കണ്ടറിയാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :