ബാരിമൂര്‍ ലൈഗിക വിവാദത്തില്‍

WEBDUNIA|
ഹോളിവുഡിലെ സെക്സി താരം ഡ്രൂ ബാരി മൂര്‍ ലൈംഗിക വിവാദത്തില്‍. പുരുഷന്മാരുടെ ഉള്ളുലയ്ക്കുന്ന് ഈ മാദകത്തിടമ്പ് സ്വവര്‍ഗ്ഗ രതിക്കാരിയാണെന്നാണ് ഇപ്പോള്‍ കിട്ടിയ വാര്‍ത്ത.

സ്ത്രീകള്‍ക്ക് മാത്രമുള്ള അമേരിക്കന്‍ മാസികയായ ജെയിന്‍ മാഗസീന്‍റെ സ്ഥാപക എഡിറ്ററായ ജെയിന്‍ പ്രാറ്റ് ആണ് ഈ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ഡ്രൂ ബാരിമൂറുമായി താന്‍ ബന്ധപ്പെട്ടിട്ടുണ്ട് എന്നവര്‍ വെളിപ്പെടുത്തി.

അമേരിക്കയിലെ പ്രശസ്തമായ ഒരു ലൈവ് റേഡിയോ ഷോക്ക് നല്‍കിയ അഭിമുഖത്തിലാണ് ജെയിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തരം കാര്യങ്ങളില്‍ ഒന്നും മറച്ചു വച്ച് ശീലമില്ലാത്ത ഡ്രൂ ബാരിമൂര്‍ സ്വവര്‍ഗ രതിയിലേര്‍പ്പെട്ടു എന്ന ആരോപണത്തെ ഇതുവരെ തള്ളി കളഞ്ഞിട്ടില്ല.

ഹോളീവുഡിന്‍റെ നോട്ടി ഗേളായ ഈ മുപ്പത്തി രാണ്ടുകാരി. പൂര്‍ണ നഗ്നയായി പ്രത്യക്ഷപ്പെട്ടും ലൈംഗിക രഹസ്യങ്ങള്‍ മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞും ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

ഹോളീവുഡിലെ ഈ വിലകൂടിയ താരം പ്രിയപ്പെട്ട സെക്സി താരം സ്വവര്‍ഗരതിക്കാരിയാണെന്നറിഞ്ഞാല്‍ പുരുഷ ആരാധകര്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലാണ് ഡ്രൂബാരിമൂറിന്‍റെ സിനിമാ കമ്പനി.

സ്പീല്‍ബര്‍ഗിന്‍റെ ആദ്യ കാല ചിത്രമായ ഇ ടി-ദ എക്സ്ട്രാ ടെറസ്റ്റിയര്‍ എന്ന ചിത്രത്തില്‍ കുഞ്ഞ് പെണ്‍കുട്ടിയുടെ വേഷത്തില്‍ എത്തി ശ്രദ്ധിക്കപ്പെട്ട ഡ്രൂ ബാരിമൂര്‍ തന്‍റെ കുട്ടിത്തം വിടാത്ത മുഖവുമായി മൂന്ന് ദശാബ്ദമായി ഹോളീവുഡ് അടക്കി വാഴുകയാണ്.

പ്ളേബോയ് മാഗസീനുവേണ്ടി പൂര്‍ണ നഗ്നയായും ഡ്രൂ ബാരിമൂര്‍ പോസ് ചെയ്തിട്ടുണ്ട്.

2006 ല്‍ ഹോളീവുഡില്‍ ഏറ്റവും കൂടുതല്‍ ശമ്പളം പറ്റിയ ഡ്രൂ ബാരിമൂറിന് ഹോളീവുഡില്‍ സ്വന്തമായി സിനിമാകമ്പനി ഉണ്ട്.

മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയാണ് ഇത്തരം ലൈംഗിക ആരോപണങ്ങള്‍ എന്നാണ് ഒരു കൂട്ടം വാദിക്കുന്നത്. പതിനേഴാം വയസില്‍ ജെയിന്‍ ആരംഭിച്ച ജെയിന്‍ മാഗസിന്‍ ശ്രദ്ധിക്കപ്പെട്ടത് ലൈംഗിക കാര്യങ്ങളുടെ തുറന്നു പറച്ചില്‍ കൊണ്ടാണ്.

പ്രമുഖരുടെ ലൈംഗിക വിനോദങ്ങളും ശീലങ്ങളും സ്ത്രീകളുടെ രഹസ്യബന്ധങ്ങളുമായിരുന്നു മാഗസിന്‍റെ പ്രധാന ഉള്ളടക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :