പാരിസിന് കൂട്ടുകാരെ പേടി!

PRO
ഹോളിവുഡിലെ പ്രകോപനമുളവാക്കുന്ന സൌന്ദര്യമാണ് പാരിസ് ഹില്‍ട്ടന്‍റേത്. സൌന്ദര്യവും തുറന്നു കാട്ടാനുള്ള മനസ്സും ഈ സുന്ദരിയെ പ്രശസ്തിയോടും വിവാദങ്ങളോടും അടുപ്പിച്ചു നിര്‍ത്തുന്നു. പാരിസിനെ ഇപ്പോള്‍ അലട്ടുന്ന പ്രശ്നം കൂട്ടുകാരാണ്.

ടെലിവിഷന്‍, സിനിമ രംഗത്ത് അരങ്ങു തകര്‍ക്കുന്ന പാപ്പരാസികളുടെ കണ്ണില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന, പാരിസിന് കൂട്ടുകാരെ വേണമെന്ന് ആഗ്രഹമുണ്ട്. കൂട്ടുകാരായി അടുത്തുകൂടുന്നവര്‍ തന്‍റെ പ്രശസ്തിയുടെ പങ്ക് പറ്റാനാണെങ്കിലോ? അതിന് അവസരം നല്‍കില്ല എന്നു തന്നെയാണ് ഈ വിവാദ സുന്ദരിയുടെ തീരുമാനം.

ഇപ്പോള്‍ കുട്ടിക്കാലം മുതല്‍ക്ക് പരിചയമുള്ള വിരലിലെണ്ണാവുന്ന സുഹൃത്തുക്കള്‍ മാത്രമേയുള്ളൂ എന്നാണ് ഈ സുന്ദരിയുടെ ദീനവിലാപം. ഒരു ആജീവനാന്ത സുഹൃത്തിനെ കണ്ടെത്തുകയാണ് പാരിസിന്‍റെ ഇപ്പോഴത്തെ ഏറ്റവും വലിയ ലക്‍ഷ്യം.

എന്നാല്‍, സ്വന്തം പ്രശസ്തിയിലും ശാരീരിക സൌന്ദര്യത്തിലും അതിരു കവിഞ്ഞുള്ള ആത്മവിശ്വാസമാണ് ഈ നടിക്ക് വിനയാവുന്നത് എന്നാണ് ബോളിവുഡിലെ സംസാരം. ഇവര്‍ സ്വയം പുകഴ്ത്തുന്നതും മറ്റുള്ളവരെ ഇകഴ്ത്തുന്നതും സഹിക്കാനാവില്ല എന്നാണ് ഭൂരിഭാഗം സെലിബ്രിറ്റികളും ആണയിടുന്നത്.

PRATHAPA CHANDRAN|
പാരിസുമായി അടുപ്പമേ വേണ്ടെന്നാണ് സെലിബ്രിറ്റി കൂട്ടുകാരുടെ പക്ഷം. കാരണം മറ്റൊന്നുമല്ല പാരിസിന്‍റെ നാവിന്‍റെ നീളം സഹിക്കാന്‍ വയ്യാത്തതുതന്നെ. പിന്നീട് മാപ്പു പറഞ്ഞെങ്കിലും, കിം കാര്‍ദാ ഷിയാന്‍റെ നിതംബ ഭംഗിയെ പഴന്തുണിയിലെ വെണ്ണയോട് ഉപമിച്ചതും ജസീക്ക സിമ്പ്സന്‍റെ മാറിടങ്ങള്‍ക്ക് അനാവശ്യ വലുപ്പമാണെന്ന് പറഞ്ഞ് കളിയാക്കിയതുമെന്നും ആരും അത്രപെട്ടെന്ന് മറക്കില്ലല്ലോ!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :