ഹോളിവുഡ് ഹോട്ടസ്റ്റ് ജന്നിഫര്‍ ലോപ്പസിന് മനം മാറ്റം. ഇനിമുതല്‍ നഗ്നത ചൂഷണം ചെയ്യുന്ന വേഷങ്ങള്‍ സ്വീകരിക്കില്ല എന്നാണ് ഈ 38 കാരിയായ താരം പറയുന്നത്.
മാര്‍ക്ക് ആന്‍റണിയുമായുള്ള സുഗമമായ വൈവാഹിക ബന്ധമാണ് ജന്നിയെ ഈ സുധീരമായ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് മാധ്യമങ്ങള്‍ കരുതുന്നത്. എന്നാല്‍, ജന്നി ആദ്യത്തെ കുരുന്നിനെ ഉദരത്തില്‍ പേറുന്നതിനാലാണ് സെക്സി ഹോട്ടി രംഗങ്ങളില്‍ നിന്ന് അകലുന്നത് എന്നും ശ്രുതിയുണ്ട്.
‘തുടക്കത്തില്‍ ഞാന്‍ നഗ്ന രംഗങ്ങളില്‍ അഭിനയിച്ചു. എന്‍റെ ഭാഗ്യം കൊണ്ട് അവയില്‍ പല സീനുകളും വെട്ടിച്ചുരുക്കിയാണ് പുറത്ത് വന്നത്. എനിക്ക് ഇങ്ങനെ അഭിനയിക്കുന്നതില്‍ മടിയൊന്നുമില്ല. എന്നാല്‍, ഇവിടെ ചൂഷണം ചെയ്യപ്പെടുന്നു എന്നൊരു തോന്നല്‍’. ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാണ് എനിക്കിഷ്ടം- ജന്നി പറയുന്നു.
ജന്നി-ആന്‍റണി ദമ്പദികള്‍ അടുത്ത കാലത്തായി മാധ്യമങ്ങളുടെ ചാരക്കണ്ണുകളെ വെട്ടിച്ചാണ് നടക്കുന്നത്. ഇനിമേലിലും മാധ്യമങ്ങളെ കൂടുതല്‍ അടുപ്പിക്കില്ല എന്നും ജന്നിഫര്‍ ഉറപ്പിച്ചു പറയുന്നു. മാധ്യമങ്ങള്‍ വേട്ടയാടി തകര്‍ക്കുന്ന ബ്രിട്‌നി സ്പിയേഴ്സിന്‍റെ ജീവിതമാണ് ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ജന്നിഫര്‍ സൂചിപ്പിക്കുന്നു.