ശില്‍പക്ക് ഹോളിവുഡ് വേണ്ടെന്ന് !

ശില്പ
IFMIFM
ഹോളിവുഡ്‌ താരം റിച്ചാര്‍ഡ്‌ ഗെരെ കൊടുത്ത ഉമ്മയും ബിഗ്‌ ബ്രദര്‍ഷോയില്‍ പൊഴിച്ച കണ്ണുനീരുമാണ്‌ ശില്‌പഷെട്ടിയെ ആഗോളതാരമാക്കി മാറ്റിയത്‌. ജെയിസ്‌ ബോണ്ട്‌ചിത്രത്തില്‍ നായികയാവാന്‍ വരെ ശില്‌പക്ക്‌ അവസരം ലഭിക്കുമെന്ന്‌ വാര്‍ത്തയുണ്ടായിരുന്നു. എന്നാള്‍ ദേ ശില്‌പ തുറന്നു പറയുന്നു തനിക്ക്‌ ഹോളിവുഡ്‌ മോഹം ഇല്ലെന്ന്‌ !

ഒരു പ്രമുഖ വിനോദചാനലില്‍ ബോളിവുഡ്‌ ഐറ്റം സുന്ദരി രാഖി സാവന്തിന്‍റെ ഷോയിലാണ്‌ ശില്‌പ പുതിയ നയം വ്യക്തമാക്കിയത്‌. ഹോളിവുഡില്‍ നായികയാവണമെന്ന്‌ തനിക്ക്‌ യാതൊരു മോഹവും ഇല്ലെന്നാണ്‌ യോഗ സുന്ദരി വെളിപ്പെടുത്തുന്നത്‌.

“നല്ല പ്രോജക്ടുകള്‍ ലഭിക്കുന്നത്‌ വരെ കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്‌, എന്നാല്‍ അതിനര്‍ത്ഥം ഞാന്‍ ഹോളിവുഡിനായി കാത്തിരിക്കുകയാണ്‌ എന്നല്ല”-ശില്‌പ വാചാലയാകുന്നു.

റിച്ചാര്‍ഡ്‌ ഗെരെ പൊതു വേദിയില്‍ വച്ച്‌‌ ഉമ്മവച്ചത്‌ മാധ്യമശ്രദ്ധ കിട്ടാനല്ലെന്നും സുന്ദരി പറഞ്ഞു. അതിക്രമം കാണിച്ചിട്ടും എന്തിനാണ്‌ റിച്ചാര്‍ഡ്‌ ഗെരെയെ ന്യായീകരിക്കുന്നതെന്നായിരുന്നു വായാടി പെണ്ണ്‌ രാഖിയുടെ ചോദ്യം. ഹോളിവുഡില്‍ ഗെരെ വഴി സാന്നിധ്യം ഉറപ്പിക്കുന്നതിനാണ്‌ ശില്‌പയുടെ ശ്രമം എന്നും രാഖി ചുഴിഞ്ഞു ചോദിച്ചു.

ഹോളിവുഡില്‍ താരമാകണമെന്ന്‌ തന്നെ തനിക്ക്‌ ആഗ്രഹമില്ലെന്നായിരുന്നു അപ്പോള്‍ ശില്‌പയുടെ വെളിപ്പെടുത്തല്‍.

WEBDUNIA|
ആണ്‍‌തുണക്ക് വേണ്ടിയുള്ള തന്‍റെ അന്വേഷണം ഒടുവില്‍ അവസാനിച്ചു എന്നും ശില്‌പ രാഖിയോട്‌ തുറന്ന്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :