അഗ്നി ജ്വലിപ്പിച്ചു പ്രഹ്ളാദനെ കൈയ്യിലെടുത്തു കൊണ്ട് അഗ്നിയില്‍ പ്രവേശിപ്പിച്ച ഹോളിക പക്ഷെ അഗ്നിക്കിരയായി. പ്രഹ്ളാദന്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. വിഷ്ണുവിനോടുള്ള അകൈതവുമായ ഭക്തിയും മനസ്സിന്‍റെ നിഷ്കളങ്കതയുമാണ് പ്രഹ്ളാദനെ മരണത്തില്‍ നിന്ന് രക്ഷിച്ചത്.
നന്‍മയുടെയും ശുദ്ധിയുടെയും ജയമാണിത്.ഈ സംഭവത്തെ അനുസ്മരിച്ച് ഹോളിയുടെ തലേന്ന് പൗര്‍ണ്ണമിരാത്രിയില്‍വലിയ അഗ്നികുണ്ഡമുണ്ടാക്കി, അതിന് ചുറ്റും ആടിയും പാടിയും ആളുകള്‍ ആഘോഷിക്കുന്നു. നിറങ്ങളുടെ ഉത്സവം പിറ്റെന്നാണ് ഇങ്ങനെ രണ്ട ദി വസമാണ് ഹോളി ആഘോഷിക്കാറ്.
ശ്രീകൃഷ്ണന്‍ തന്‍റെ ഗോപികമാരോടും കളിക്കുന്നതിന്‍റെ സ്മൃതി കൂടിയാണ് ഹോളി. കുഴലിലൂടെ നിറങ്ങള്‍ പരസ്പരം ഒഴിച്ച് കൃഷ്ണനും കൂട്ടുകാരും കളിച്ചിരുന്നതായി കഥകള്‍ പറയുന്നു. ആഹ്ളാദം നിറഞ്ഞ ആ നിമിഷങ്ങളുടെ പുനര്‍രചനയാണ് നിറങ്ങളുടെ നൃത്തമായ ഹോളി ഉത്സവം.