ചുണ്ടുകള്‍ വീണ്ടും ചുവപ്പുതേടുന്നു!

ചുണ്ടുകള്‍, ലിപ്സ്, ലിപ്‌സ്റ്റിക്, ചുവപ്പ്, റെഡ്, ആരോഗ്യം, സൌന്ദര്യം, സ്ത്രീ, Lips, Red, Lipstic, Health, Beauty, Beauty Tips, Woman
BIJU| Last Modified വ്യാഴം, 8 നവം‌ബര്‍ 2018 (12:19 IST)
‘അണ്‍ലിമിറ്റഡ് കളര്‍ ചേഞ്ച്‘ പരീക്ഷണങ്ങള്‍ക്കു ശേഷം ചുണ്ടുകള്‍ വീണ്ടും ചുവപ്പിലേക്ക് മടങ്ങുകയാണ്. ബ്ലാക്കിലും, ബ്രൌണിലും തുടങ്ങി ചേരുന്ന നിറങ്ങളിലെല്ലാം ലിപ്‌സ്റ്റിക് പരീക്ഷിച്ചെങ്കിലും സുന്ദരിമാര്‍ വട്ടം കറങ്ങി ഒടുവില്‍ ചെന്ന് നില്‍ക്കുന്നത് ചെഞ്ചുണ്ടുകള്‍ക്കരികിലത്രേ.

സൌന്ദര്യപ്പെട്ടിക്കുള്ളില്‍ ഇഷ്‌ടപ്പെട്ട ഡസന്‍ കണക്കിന് ലിപ്സ്റ്റിക്കുകള്‍ക്കിടയില്‍ ഒന്നാം സ്ഥാനമാണ് എന്നും ചുവപ്പന്‍ ലിപ്‌സ്റ്റിക്കിന്. കാലം മാറിയതോടെ ലിപ്‌സ്റ്റിക്കിന്‍റെ ഡിമാന്‍ഡും വര്‍ദ്ധിച്ചു. പണ്ട് ആഘോഷവേളകള്‍ക്ക് നിറം പകരാനായിരുന്നു ചുണ്ടില്‍ ഒരു ‘ചുവപ്പന്‍ ടച്ച്’ നല്‍കിയിരുന്നതെങ്കില്‍ ഇന്ന് വീടിന് പുറത്തേക്കിറങ്ങണമെങ്കില്‍ സുന്ദരിമാര്‍ക്ക് ലിപ്സ്റ്റിക് ഇല്ലാതെ വയ്യ എന്ന അവസ്ഥ ആയിട്ടുണ്ട്.

ആദ്യകാലങ്ങളില്‍ ചുവപ്പായിരുന്നു ലിപ്‌സ്റ്റിക് രംഗത്തെ രാജാവ്. പതിയെപ്പതിയെ എണ്ണിയാല്‍ ഒടുങ്ങാത്തത്ര ബ്രാന്‍ഡുകള്‍ ഈ മേഖലയിലേക്ക് കാലെടുത്ത് കുത്തിയപ്പോള്‍ നിറങ്ങളുടെ ഉത്സവമായി. കറുപ്പ്, പിങ്ക്, ഓറഞ്ച്, കോഫി കളര്‍, പീച്ച് എന്നിങ്ങനെ നിരവധി നിറങ്ങള്‍ ചുണ്ടുകളില്‍ ഇടം പിടിച്ചു. ചര്‍മ്മത്തിന് ചേരുന്ന നിറത്തിലും മുഖത്തിന് ഇണങ്ങുന്ന തരത്തിലുമുള്ള ലിപ്സ്റ്റിക്കുകള്‍ വന്നതോടെ ചുവപ്പിനോട് മാത്രമായുള്ള പ്രിയം എല്ലാവരും ഉപേക്ഷിച്ചു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ചുവപ്പ് ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്.

ലിപ്സ്റ്റിക് ഉപയോഗിക്കുന്നവര്‍ക്ക് ലിപ് ലൈനറിനെ ഒരു തരത്തിലും മറക്കാന്‍ കഴിയില്ല. ലിപ് ലൈനര്‍ കൊണ്ട് ചുണ്ടുകള്‍ക്ക് ആകൃതി വരുത്തിയതിനു ശേഷം ലിപ്‌സ്റ്റിക് പുരട്ടുന്നതാണ് ഭംഗി. ലിപ് ലൈനര്‍ ഉപയോഗിക്കുകയാണെങ്കില്‍ ചുണ്ടുകളില്‍ നിന്ന് പുറത്തേക്ക് ലിപ്സ്റ്റിക്ക് പരക്കുന്നതും ഒഴിവാക്കാം.

ചുരുക്കിപ്പറഞ്ഞാല്‍ അധര സംരക്ഷണത്തിന് ഒരു ‘പെര്‍ഫെക്ഷന്‍ ടച്ച്’ തന്നെയാണ് ലിപ് ലൈനര്‍ നല്‍കുന്നത്. ലിപ്സ്റ്റിക് ഉപയോഗിക്കാത്ത ചിലര്‍ ലിപ്ഗ്ലോസ് ആണ് തെരഞ്ഞെടുക്കാറ്. ചുണ്ടുകള്‍ക്ക് കൂടുതല്‍ തിളക്കം നല്‍കുന്നു എന്നതാണ് ലിപ്ഗ്ലോസ് തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രചോദനമാകുന്നത്.

ലിപ്സ്റ്റിക് തെരഞ്ഞെടുക്കുമ്പോഴും വേണം നല്ല ശ്രദ്ധ. മികച്ച ബ്രാന്‍ഡുകളുടെ ലിപ്‌സ്റ്റിക് ആണെങ്കില്‍ പോലും അതില്‍ ഈയം കൂടുതലായി ഉപയോഗിക്കുന്നുണ്ടത്രേ. അതുകൊണ്ടു തന്നെ, നിശ്ചിത ബ്രാന്‍ഡിലുള്ള ലിപ്‌സ്റ്റിക് ഉപയോഗിച്ച് തുടങ്ങും മുമ്പ് ഡെര്‍മറ്റോളജിസ്റ്റിന്‍റെ അഭിപ്രായം ആരായുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :