മുഖകാന്തിക്ക് ഹണി ഫേസ് പാക്ക്; ഉണ്ടാക്കുന്ന വിധം

Last Modified ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (18:24 IST)
കാലാവസ്ഥ മാറുന്നതിനനുസരിച്ച് ചർമ്മത്തിനും മാറ്റമുണ്ടാകും. ചിലരിൽ ഇത് മൂലം രോഗങ്ങളും ഉണ്ടാകാറുണ്ട്. കൌമാരക്കാരെയാണ് ഇത് ഏറെ ബാധിക്കുക. വരണ്ട ചർമവും മുഖക്കുരു അടക്കമുള്ള പാടുകളും ഇക്കൂട്ടർക്ക് ഒരു തലവേദനയായി മാറാറുണ്ട്. മുഖക്കുരു, വരണ്ട ചര്‍മ്മം, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകള്‍ എന്നീ പ്രശ്നങ്ങള്‍ അകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ഹണി ഫേസ് പാക്ക് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ആവശ്യമായ വസ്തുക്കൾ: തേൻ, റോസ് വാട്ടർ, തണുത്തവെള്ളം

ഉണ്ടാക്കുന്ന വിധം: ചര്‍മ്മത്തിന് ഈര്‍പ്പം നിലനിര്‍ത്തുന്ന തേന്‍ മുഖക്കുരു ഉള്‍പ്പെടെയുള്ള ചര്‍മ്മപ്രശ്നങ്ങളെ വളരെ വേഗത്തില്‍ തന്നെ ഇല്ലാതാക്കുന്നു. തേനും അല്‍പം റോസ് വാട്ടറും ചേര്‍ത്ത് മുഖത്തിടുക. ശേഷം തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ മുഖം കഴുകുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :