Rijisha M.|
Last Modified ബുധന്‍, 2 ജനുവരി 2019 (17:58 IST)
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ദോശ. എന്നാൽ പ്രഭാത ഭക്ഷണമായി നാം കഴിക്കുന്ന
ദോശ അടിപൊളി ബ്യൂട്ടി ടിപ്പാണ്. ഇത് അധികം ആർക്കും അറിയാത്ത വിദ്യയാണ്. ദോശമാവ് വെറുതെ മുഖത്ത് തടവി പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളഞ്ഞാലും മുഖത്തിന് നല്ലതാണ്.
എന്നാൽ ദോശമാവിനോടൊപ്പം അല്‍പ്പം തേന്‍ കൂടി ചേര്‍ത്ത് ലേപനം ചെയ്ത് ചൂടുവെള്ളത്തിൽ കഴുകുന്നത് വരണ്ട ചർമ്മത്തിന് ഏറെ നല്ലതാണ്. എണ്ണമയമുള്ള ചർമ്മത്തിന് ദോശമാവ് നേരിട്ട് ലേപനം ചെയ്യുന്നതാണ് നല്ലത്. വെറും പതിനഞ്ച് മിനിറ്റ് മാത്രമേ ഇത് മുഖത്ത് അപ്ലൈ ചെയ്യേണ്ട ആവശ്യമുള്ളൂ.
പല ക്രീമുകളും മറ്റും പരീക്ഷണമായി മുഖത്ത് പുരട്ടുന്നതിലും നല്ലതാണ് വീട്ടിൽ ഉണ്ടാക്കുന്ന ഈ ദോശമാവ്. വളരെ കുറച്ച് ദോശ മാവ് മാത്രമേ ഇതിന് ആവശ്യമുള്ളൂ.