കറുപ്പില്‍ പൊന്‍ നൂലഴകു ചാര്‍ത്തിയ കിസ്‌വ

ഒരോ കൊല്ലവും ദുക്ല്ഹജ്ജില്‍ ക അബയില്‍ പുതിയ കിസ്‌വ ചാര്‍ത്തും

k aaba
WDWD
ദുല്‍ഹജ്ജ് മാസത്തില്‍ അറഫാ സംഗമത്തിനു മുന്നോറ്റിയായി മക്കയിലെ വിശുദ്ധമന്ദിരമായ ക അബയില്‍ ചാര്‍ത്തുന്ന ദിവ്യമായ പുതപാണ് പട്ടിലുള്ള കിസ്‌വ.കഅബ പുനര്‍നിര്‍മാണത്തിന് പിതാവ് ഇബ്രാഹിം നബിയെ സഹായിച്ച ശേഷം ഇസ്മാഈല്‍ നബിയാണ് കഅബയെ ആദ്യ മായി കിസ് വ ധരിപ്പിച്ചതെന്നാണു ചരിത്രം.

കറുത്ത പട്ടു തുണിയില്‍ സ്വര്‍ണനൂ ലുകള്‍ നെയ്തെടുത്തു നിര്‍മിക്കുന്ന ഈ പുടവ ഉമ്മുല്‍ ജൂദിലെ പ്രത്യേക ഫാക്ടറിയിലാണ് നിര്‍മിക്കുന്നത്. ഏകദേശം 22 കോടി രൂപയാണ് ചെലവ്.

സൌദി രാജാവ് അബ്ദ് അല്‍ അസിസ് ബിന്‍ സൌദ് 1960ല്‍ നാട്ടില്‍ കിസ്‌വ ഫാക്ട്റി സ്ഥാപിക്കുന്നതു വരെ കിസ്‌വ ഈജിപ്തില്‍ നിന്നായിരുന്നു മക്കയിലേക്ക് കൊണ്ടു വന്നിരുന്നത്.അതു ഹജ്ജ് തീര്‍ഥാടന കാലത്ത് വലിയ ഘോഷയാത്രയായാണ് എത്തിച്ചിരുന്നത്..ഇതിനുള്ള പട്ടുനൂല്‍ ഇന്ത്യ സുഡാന്‍ ഇറാക്ക് എന്നിവിടങ്ങളില്‍ നിന്ന് എത്തിയിരുന്നു.

670 കിലോഗ്രാം പട്ടു നൂലില്‍ കറുത്ത ചായം മുക്കിയാണ് കിസ്‌വ നെയ്യാനുള്ള നൂല്‍ തയാറാക്കുന്നത്. സ്വര്‍ണനൂലുകള്‍ കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ വച നങ്ങള്‍ എഴുതിയ വലിയ പട്ടകള്‍ പിനീറ്റ് ഇതില്‍ തുന്നിച്ചേര്‍ക്കും.

458 മീറ്റര്‍ തുണി ഉപയോഗിച്ച് 16 സമചതുര കഷണങ്ങളായി നിര്‍മിക്കുന്ന കിസ്‌വ കഅബയില്‍ ചാര്‍ത്തിയ ശേഷമാണ് തുന്നി ഒരു പുടവയാക്കി മാറ്റുന്നത്. സൌദിയിലെ കിസ്‌വ നിര്‍മാണ ഫാക്ടറിയില്‍ ഇരുനൂറ്റന്‍പതോളം പേര്‍ ജോലി ചെ യ്യുന്നുണ്ട്.

ഹജ് തീര്‍ഥാടനത്തിലെ പ്രധാന കര്‍മമായ അറഫ സംഗമ ദിവസം പുണ്യ കഅബയില്‍ അണിയി ക്കാനുള്ള കിസ്വയുടെ കൈമാറ്റം ഹറം പള്ളിയിലാണ് നടക്കുക . 2007 ല്‍ ഹറം കാര്യാലയ മേധാവി ഷെയ്ഖ് സാലിഹ് അല്‍ ഹുസൈന്‍ കഅബ യുടെ താക്കോല്‍ സൂക്ഷി പ്പുകാരന്‍ ഷെയ്ഖ് അ ബ്ദുല്‍ അസീസ് അല്‍ ഷെയ്ബിക്ക് കിസ്‌വ കൈമാറി.

WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :