വിശ്വസാഹോദര്യം തെളിമയാര്‍ന്ന ഹജ്ജില്‍ പ്രത്യക്ഷപ്പെടുന്നു. വംശവും ദേശവും ഭാഷയും, സാമൂഹിക പദവികളും വ്യത്യാസങ്ങളും വിവേചനങ്ങളും മറന്ന് തീര്‍ത്ഥാടകര്‍ ദൈവചൈതന്യത്തില്‍ പങ്ക് ചേരാന്‍ മക്കയിലേക്ക് കുതിക്കുന്നു. മരുഭൂമിയില്‍ ഒരേ ഭക്ഷണവും ഓരപോലെയുള്ള വസ്ത്രവും ധരിക്കുന്നു. സന്തോഷവും സന്താപവും പങ്ക് വയ്ക്കുന്നു.
സാഹിത്യസംഗമം
ഹജ്ജ് സാംസ്കാരികമായും ഉന്നതമായ ഒത്തുചേരലാണ്. മുന്‍പ് ധാരാളം ജനങ്ങള്‍ ഒത്തുചേരുന്ന ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തി ഒരു സാഹിത്യസംഗമവും സംഘടിപ്പിച്ചിരുന്നു. വാഗ്വൈഭവും സര്‍ഗ്ഗ ശക്തിയും ഇവിടെ പരീക്ഷിച്ചിരുന്നു.
ഉമ്മറിന്‍റെ ഭരണകാലത്ത് ജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാനും, പുതിയ സംരംഭങ്ങളെക്കുറിച്ച് ജനങ്ങളുമായി കൂടിയാലോചിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തിയിരുന്നു.
രണ്ടാം ദിവസം
ഹജ്ജിന്‍റെ പ്രധാന ചടങ്ങായ "വുഖക്കഫി'ന് വേണ്ടി തീര്‍ത്ഥാടകര്‍ രണ്ടാംദിവസം മിന വിട്ട് "അരാഫത്ത്' മരുഭൂമിയിലേക്ക് പോകുന്നു. അന്തിമവിധി ദിനത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് ഇവിടെ "വഖഫ്' അനുഷ്ഠിക്കുന്നത്. "ദയയുടെ പര്‍വതം' എന്നറിയപ്പെടുന്ന സ്ഥലത്താണ് മറ്റ് ചിലര്‍ ഒത്തു കൂടുന്നത്. ഇവിടെയാണ് പ്രവാചകന്‍ പ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗം
നടത്തിയത്. "അരാഫത്തില്‍' പ്രാര്‍ത്ഥിക്കുന്ന ജനത്തിന് അവരുടെ പാപങ്ങള്‍ പൊറുത്തു കൊടുക്കണമെന്ന് പ്രവാചകന്‍റെ പ്രാര്‍ത്ഥന ദൈവം ഇവിടെ വച്ചാണ് കൈക്കൊണ്ടത് എന്ന് വിശ്വസിക്കുന്നു. അതിനാല്‍ ഇവിടെനിന്ന് യാത്ര പുറപ്പെടുന്ന ഭക്തര്‍ നവജാതശിശുക്കളെപ്പോലെ നിഷ്ക്കളങ്കരും പാപങ്ങള്‍ പൊറുത്ത് വിശുദ്ധരായവരാണെന്നാണ് വിശ്വാസം.
സൂര്യാസ്തമയത്തിനുശേഷം അരാഫത്തിനും മിനയ്ക്കുമിടയിലുള്ള "മുസ്ദാലിഫി'ലേക്ക് തീര്‍ത്ഥാടകര്‍ പുറപ്പെടുന്നു. ഇവിടെ അവര്‍ വീണ്ടും പ്രാര്‍ത്ഥിക്കുകയും ചെറിയ കല്ലുകള്‍ ശേഖരിക്കുകയും ചെയ്യുന്നു.