സുഹൃത്തുക്കള്‍- നര്‍മ്മ ചിന്തകള്‍

Cartoon Nobel prize dream
SasiSASI

സുഹൃത്തുക്കളായ രാജനും രവിയും എപ്പോഴും വലിയ വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിനെ കുറിച്ച് സ്വപ്നം കാണുക പതിവായിരുന്നു. എങ്ങനെ ലോട്ടറി നേടാം... എങ്ങനെ അവാര്‍ഡ് നേടാം.. തുടങ്ങി അവരുടെ സ്വപ്നങ്ങള്‍ ചര്‍ച്ചകളിലൂടെ ചിറകു വിരിച്ച് പറന്നു.

ഒരിക്കല്‍ രവി സ്കൂട്ടറില്‍ റോഡിലൂടെ ഓടിച്ചുവരികയായിരുന്നു. അപ്പോള്‍ തൊട്ടടുത്ത പാടത്തിന്‍റെ നടുവിലായി സുഹൃത്ത് രാജന്‍ ഒറ്റയ്ക്ക് എങ്ങോട്ടെന്നില്ലാതെ നോക്കി നില്‍ക്കുന്നതു കണ്ടു.

നീയിവിടെ എന്തു ചെയ്യുകയാണെന്ന് രാജനോട് രവി ചോദിച്ചു.

രാജന്‍റെ മറുപടി വന്നു: നോബല്‍ സമ്മാനം നേടാനാവുമോ എന്ന് ശ്രമിക്കുകയാണ്.
രവി: എങ്ങനെ ?
രാജന്‍: ഞാനിന്നലെ ഇംഗ്ലീഷ് പത്രത്തില്‍ വായിച്ചു, നോബല്‍ സമ്മാനം ലഭിക്കുന്നത് “പീപ്പിള്‍ ഹൂ ആര്‍ ഔട്ട്‌സ്റ്റാന്‍ഡിംഗ് ഇന്‍ ദെയര്‍ ഫീല്‍ഡ്‌സ്”ന് ആണെന്ന്!!

catoon by sasi two men
SasiSASI


വളരെ നാളുകള്‍ക്ക് ശേഷം രണ്ട് സുഹൃത്തുക്കള്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍

ഒന്നാമന്‍: എന്തൊക്കെയുണ്ട് വിശേഷം ? നിന്നെയെന്താ രണ്ട് വര്‍ഷങ്ങളായി കാണാതിരിക്കുന്നത് ? എവിടെപ്പോയിരുന്നു ?
രണ്ടാമന്‍: പ്രത്യേകിച്ചൊന്നുമില്ല.... ഞാനൊരു സ്വര്‍ണ്ണക്കട തുറന്നു...അത്രതന്നെ
ഒന്നാമന്‍: അതുനല്ല കാര്യമല്ലേ? എങ്ങനെയുണ്ട് ബിസിനസൊക്കെ ?
രണ്ടാമന്‍: ബിസിനസൊക്കെ നന്നായിരുന്നു... അതുകൊണ്ടാ ഞാനത് തുറന്നതും പൊലീസ് പിടിച്ച് രണ്ട് വര്‍ഷം ജയിലിലിട്ടതും !!

******************

പേടിത്തൊണ്ടന്മാരായ രണ്ട് കൂട്ടുകാര്‍ തമ്മില്‍

ആദ്യത്തെയാള്‍: എടാ നിനക്കൊറ്റയ്ക്ക്‌ രാത്രിയില്‍ സെമിത്തേരിയില്‍ പോകാമോ?
രണ്ടാമന്‍: ഉം. പോകാമല്ലോ...
ഒന്നാമന്‍: നിനക്കതിനുള്ള ധൈര്യമുണ്ടോ?
രണ്ടാമന്‍: സംശയമുണ്ടെങ്കില്‍ നീയെന്‍റെ കൂടെ വന്നു നോക്ക്‌!!

WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :