വിദ്യാഭ്യാസം കുറവായ രണ്ട് സുഹൃത്തുക്കള്‍ പേര് തമ്മില്‍ സംസാരിക്കുകയായിരുന്നു:
ഒന്നാമന് ഈ പൈല്‍സ് എന്നു പറഞ്ഞാലെന്താ? രണ്ടാമന്: കള്ളുകുടിയന്മാര്ക്കും പെണ്ണുപിടിയന്മാര്ക്കും ഉണ്ടാവുന്നൊരു രോഗമാ, എന്താ, നിനക്കും പിടിച്ചോ?
ഒന്നാമന്: ഇല്ല, നിന്റെ മകന് പറയുന്നതു കേട്ടു നിനക്കും പൈല്‍സാണെന്ന്, അതുകൊണ്ടു ചോദിച്ചതാ....
*********************
സുഹൃത്തുക്കളായ രണ്ട് യുവതികള്‍ തമ്മില്‍
ആദ്യ യുവതി : നിനക്ക് ഭൂതകാലവും വര്‍ത്തമാന കാലവും ഭാവി കാലവും തമ്മിലുള്ള വ്യത്യാസമറിയാമോ ? രണ്ടാമത്തെ യുവതി: തീര്‍ച്ചയായും... ഭൂതകാലം എന്നത് എനിക്കറിയാം. വര്‍ത്തമാന കാലം എന്താണെന്ന് അറിയില്ല.... നീ സുന്ദരിയായിരുന്നു എന്നത് ഭൂതകാലം
ഇതുകേട്ട് ചൊടിച്ച ആദ്യ യുവതി: എന്നാല്‍ ഞാന്‍ പറയാം വര്‍ത്തമാനകാലം എന്താണെന്ന്.... രണ്ടാമത്തെ യുവതി: എങ്കില്‍ പറയൂ.. ആദ്യ യുവതി: നീ സുന്ദരിയല്ല എന്നതുതന്നെ !!
************************ വിദേശത്ത് താമസിക്കുന്ന രണ്ട് പേര് തമ്മില്‍
പരവശനായ സുഹൃത്തിനെ കണ്ട് രാമന് ചോദിച്ചു: നീയെന്താ ഇത്ര പരവശനായിരിക്കുന്നത് ? ഞാനില്ലേ നിനക്ക്.. എന്തുവന്നാലും ഞാനുണ്ട് നിനക്ക്....
സുഹൃത്ത്: എനിക്ക് നാട്ടിലൊന്നു പോണം... ലീവില്ല... രാമന്: നീ വിഷമിക്കണ്ട, എനിക്ക് ലീവ് കിട്ടും... നിനക്കു പകരം ഞാന്‍ പോയി കാര്യം നടത്താം.. സുഹൃത്ത്: നീയുള്ളതല്ലേ എന്റെ വിഷമവും... രാമന്: അതെന്താ ? സുഹൃത്ത്: നിന്റെ കാമുകിയെ ഞാന്‍ വിവാഹം കഴിക്കാന്‍ നാട്ടിലേക്ക് പോവുകയാ!