റോമാ ഇന്‍റര്‍ പോരാട്ടം

football shott
FILEFILE
ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ ശനിയാഴ്ച നടക്കുന്ന ക്ലാസിക്ക് പോരാട്ടത്തിനു കളമൊരുങ്ങി. ലീഗില്‍ ഒന്നാം സ്ഥാനം പങ്കു വയ്‌ക്കുന്ന എ എസ് റോമയും ഇന്‍റര്‍മിലാനും തമ്മിലെ മത്സരത്തിനു വേദിയാകുന്നത് റോമയുടെ തട്ടകമായ സ്റ്റുഡിയോ ഒളിമ്പിക്കോ മൈതാനമാണ്. കഴിഞ്ഞ മൂന്നു സീസണുകളിലായി 13 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു.

കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന സൂപ്പര്‍ കപ്പിലായിരുന്നു ഇവര്‍ അവസാനമായി ഏറ്റുമുട്ടിയത്. റോമയും ഇന്‍ററും തമ്മിലെ മത്സരങ്ങള്‍ എല്ലാം തന്നെ ക്ലാസ്സിക്ക് പോരാട്ടം ആരാധകര്‍ക്ക് നല്‍കിയിട്ടുണ്ട്. 1991 യുവേഫ കപ്പ് ഫൈനല്‍ ഈ ടീമുകള്‍ തമ്മിലായിരുന്നു. എന്നാല്‍ ആദ്യ പാദത്തില്‍ സാന്‍സീറൊയില്‍ കണ്ടെത്തിയ 2-0 വിജയം ഇന്‍ററിനു തുണയായി.

മത്തേവൂസിന്‍റെയും നിക്കോളാസ് ബെര്‍ട്ടിയുടെയും ഗോളുകളായിരുന്നു അന്ന് തുണ. അതിനു ശേഷം 1999 ല്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോശ്ഴും ജയം ഇന്‍ററിനായിരുന്നു. റൊണാള്‍ഡോയുടെ രണ്ടു ഗോള്‍ മികവില്‍ 5-0 നായിരുന്നു ജയം. ചെക്ക് പരിശീലകന്‍ ഡെനെക്ക് സെമനില്‍ നിന്നും ഫാബിയോ കാപ്പല്ലോ പരിശീലകനായ ശേഷം 2000-01 സീസണില്‍ ഹകന്‍ സുക്കൂറിന്‍റെ മികവില്‍ മൂന്നാം തവണയും പരാ‍ജയം റോമയെ തുറിച്ചു നോക്കി.

2002 ല്‍ റെക്കോബയുടെ മികവിലായിരുന്നു ഇന്‍ററിന്‍റെ ജയം. രണ്ടു വര്‍ഷത്തിനു ശേഷം റോമ വിജയം കുറിച്ചു. അന്‍റോണിയോ കസാനോയുറ്റെ മികവില്‍ 4-1 നായിരുന്നു ജയം. 2004-05 ല്‍ കളി 3-3 സമനിലയിലായിരുന്നു. ഒന്നാം ഡിവിഷനില്‍ ടോട്ടിയുടെ തൊണ്ണൂറ്റൊമ്പതാം ഗോളായിരുന്നു ഈ മത്സരത്തിന്‍റെ പ്രത്യേകത. ഇതേ വര്‍ഷം തന്നെ മിലാനില്‍ നടന്ന ഇറ്റാലിയന്‍ കപ്പ് ഫൈനലിന്‍റെ രണ്ടു പാദത്തിലും റോമയ്‌ക്ക് പരാജയമായിരുന്നു. ഒളിമ്പിക്കോ സ്റ്റേഡിയത്തില്‍ അഡ്രിയാനോയുടെ ഇരട്ട ഗോളുകളാണ് അന്ന് റോമയെ തകര്‍ത്തത്.

ലൂസിയാനോ സ്പെല്ലേറ്റിയാണ് 11 വര്‍ഷത്തിനു ശേഷം മിലാന്‍റെ തട്ടകമായ സാന്‍സീറോയിലെ റോമയുടെ ശാപം അവസാനിപ്പിച്ചത്. 2005 ലായിരുന്നു ആദ്യ ജയം. 2005-06 വര്‍ഷങ്ങളില്‍ ഒളിമ്പിക്കോ സ്റ്റേഡിയത്തില്‍ ഒരു സ്മരണീയമായ മുഹൂര്‍ത്തം സൃഷ്ടിക്കാന്‍ ഇന്‍ററിനായി. തുടര്‍ച്ചയായി 11 ജയം എന്ന റോമയുടെ റെക്കോഡാണ് ഇന്‍റര്‍ 1-1 സമനിലയിലൂടെ തടഞ്ഞത്.

WEBDUNIA|
അതേ വര്‍ഷം തന്നെ മെയില്‍ ഇന്‍റര്‍ റോമയെ 3-1 നു തകര്‍ത്ത് രണ്ടാം ഇറ്റാലിയന്‍ കപ്പ് ഉയ്രത്തി. എന്നാല്‍ ഒളിമ്പിക്കോയില്‍ 6-1 നു കോപ്പാ ഇറ്റാലിയാ ഫൈനലില്‍ ഇന്‍ററിനെ തകര്‍ത്ത് റോമ്മ പകരം വീട്ടി. 2006 ല്‍ ഒരു മത്സരത്തില്‍ മാത്രം പരാജയപ്പെട്ട റോമ ആഗസ്റ്റില്‍ നടന്ന സൂപ്പര്‍ കപ്പില്‍ വിജയം നേടിയിരുന്നു. ഇതിനൊക്കെ പുറമേ ടോട്ടിയും ഇബ്രാമോവിച്ചും തമ്മില്‍ ഒരിക്കല്‍ കൂടി നേര്‍ക്കുനേര്‍ വരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :