റുമാനിയയ്‌ക്ക് കണക്ക് തീര്‍ക്കണം

PROPRO
യൂറോപ്യന്‍കപ്പ് ചരിത്രത്തില്‍ റുമാനിയയ്‌ക്ക് ഇറ്റലിയോട് ഒരു കണക്ക് തീര്‍ക്കാനുണ്ട്. ഫ്ലോറന്‍സില്‍ 1984 യൂറോ യോഗ്യതയ്‌ക്കായി നടന്ന നിര്‍ണ്ണായക മത്സരത്തില്‍ 1-0 നാണ് ഇറ്റലി റുമാനിയയെ വീഴ്ത്തി. ഇത്തവണ യൂറോ 2008 ല്‍ തിരിച്ചടിക്കാന്‍ റുമാനിയയ്‌ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ജൂണ്‍ 13 ന് എതിരാളിയാകുന്നത് ഇറ്റലിയാണ്.

സ്വിറ്റ്‌സര്‍ലന്‍ഡിലും ഓസ്ട്രിയയിലുമായി നടക്കുന്ന യൂറോ2008 ല്‍ ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ് ടീമുകള്‍ക്ക് ഒപ്പമാണ് റുമാനിയ. അതുകൊണ്ട് തന്നെ യൂറോ 2008 ല്‍ റുമാനിയയെ ആരും പരിഗണിക്കുന്നില്ല. അതേസമയം കൊടുങ്കാറ്റിനു മുന്നിലെ ശാന്തത എന്ന വണ്ണം പരിശീലകന്‍ വിക്ടര്‍ പിറ്റ്യൂര്‍ക്ക മൌനം ദീക്ഷിക്കുകയാണ്.

യോഗ്യതാ മത്സരങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏത് വമ്പന്‍‌മാര്‍ക്കും റുമാനിയയെ മുട്ടുകുത്തിക്കാന്‍ അല്പം കഷ്ടപ്പെടുമെന്ന് കാണാം. 12 മത്സരങ്ങളില്‍ ഒമ്പതിലും വിജയം കണ്ടെത്തിയ റുമാനിയ ഒരെണ്ണം മാത്രമാണ് പരാജയപ്പെട്ടത് ഗ്രൂപ്പ് ജിയില്‍ കരുത്തരായ നെതലന്‍ഡിന് മുകളില്‍ ഒന്നാം സ്ഥാനക്കാരായിട്ടാണ് യോഗ്യത സ്വന്തമാക്കിയത്.

യൂറോയില്‍ തങ്ങള്‍ക്കും ചാന്‍സുണ്ടെന്നാണ് ലെഫ്റ്റ് ബാക്ക് റസ്വാന്‍ റാറ്റിന്‍റെയും നായകന്‍ ക്രിസ്ത്യന്‍ ഷിവുവിന്‍റെയും അഭിപ്രായം ഇടി മിന്നല്‍ തീര്‍ക്കാന്‍ തങ്ങള്‍ വരുന്നു എന്ന സൂചനയാണ് നല്‍കുന്നത്. കഠിനാദ്ധ്വാനികളായ ഒരു പറ്റം ചെറുപ്പക്കാരാണ് ടീമില്‍. പരിശീലകനും പറയുന്നു. യോഗ്യതാ മത്സരങ്ങളില്‍ റുമാനിയയുടെ കരുത്ത് എല്ലാവരും കണ്ടതാണ്. ഇസ്രായേലിനോട് 1-0 നു പരാജയപ്പെട്ടതിനു പിന്നാലെ റഷ്യയെ അവര്‍ മുക്കിയത് 3-0 നായിരുന്നു.

യോഗ്യതാ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ ഒരു കൂട്ടം കളിക്കാരുടെ തോളേറിയാണ് റുമാനിയ എത്തുന്നത്. ക്രിസ്ത്യന്‍ ഷുവു, കോസ്മിന്‍ കോണ്ട്ര, ബോഗ്ദാന്‍ ലോബോണ്ട്, അഡ്രിയാന്‍ മുട്ടു, ഫ്ലോറെന്‍റിന്‍ പെട്രേ എന്നിവരാണ് നിരയിലെ പ്രമുഖര്‍. പ്രമുഖനായ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ലൌറെണ്ട്രീ റോസു ഇതുവരെ അരങ്ങേറിയില്ല.

ഇവര്‍ക്ക് പുറമേ ഗോളി ഡിനോട്ട് കോമാന്‍, മരിയസ് പോപ. പ്രതിരോധക്കാരന്‍ ജോര്‍ജ്ജ് ഓഗറാറു, ഡോറിന്‍ ഗോയന്‍, സ്റ്റെഫാന്‍ റാഡു മദ്ധ്യനിരക്കാരായ ബാനെല്‍ നിക്കോളിറ്റ, റസ്‌‌വാന്‍ കോക്കിസ് എന്നിവരും പരിശീലകന്‍റെ പ്രതീക്ഷ കാക്കുന്നവരാണ്. സ്കോട്ടിഷ് ലീഗില്‍ മികച്ച പ്രകടനം നടത്തിയതിന്‍റെ പേരില്‍ തിരിച്ചു വിളിക്കപ്പെട്ട മരിയസ് നിക്കോളീ ഗോളടിയില്‍ ഒരു മാലപ്പടക്കത്തിനു തന്നെ തിരി കൊളുത്താന്‍ കാത്തിരിക്കുക ആണ്.

ഇത് രണ്ടാം തവണയാണ് വിക്ടര്‍ പിറ്റ്യൂര്‍ക്ക പരിശീലിപ്പിക്കാന്‍ എത്തുന്നത്. 2000 യൂറോയില്‍ യോഗ്യതയ്‌ക്ക് മുമ്പ് പുറത്താക്കിയ പരിശീലകനെ 2004 ല്‍ വീണ്ടും പ്രതിഷ്ടിക്കുക ആയിരുന്നു.തുര്‍ക്കിയിലാണ് പരിശീലനം നടത്തി വരുന്നത്. മെയ് 28 ന് പ്രഖ്യാപിക്കുന്ന ടീമിന്‍റെ ആദ്യ മത്സരം ജൂണ്‍ 9 ന് ഫ്രാന്‍സിനെതിരെയാണ്. 17 ന് നെതര്‍ലന്‍ഡിനെയും നേരിടും. പരിചയ സമ്പന്നരായ കളിക്കാരില്‍ 4-1-2-3 ശൈലിയാകും പിന്തുടരുക.

പ്രതിരോധത്തില്‍ സെന്‍റര്‍ ബാക്കുകളായി സ്റ്റീവ് ബുക്കാറസ്റ്റിന്‍റെ ഡോറിന്‍ ഗോയിയാനും തുര്‍ക്കി ക്ലബ്ബ് ഗലത്ത സരേയുടെ ഗബ്രിയേല്‍ തമാസും സ്റ്റോപ്പര്‍ മാരാകുമ്പോള്‍ സ്പാനിഷ് ലീഗിലെ ഗറ്റാഫെയുടെ പരിചയ സമ്പന്നന്നായ പ്രതിരോധക്കാരന്‍ കോസ്മിന്‍ കോണ്ട്രയും ഉക്രയിനിലെ ഷക്തറിനു കളിക്കുന്ന റസ്‌വാന്‍ ഡിന്‍ കാ റാറ്റും വിംഗുകളിലൂടെ ആക്രമിക്കും.

ഇവര്‍ക്ക് തൊട്ടു മുന്നിലാണ് പ്രതിരോധ മിഡ്ഫീല്‍ഡറായ ക്രിസ്ത്യന്‍ ഷിവുവിന്‍റെ സ്ഥാനം. മദ്ധ്യനിരയില്‍ രണ്ടു വശത്തു നിന്നും മുന്നേറ്റക്കാര്‍ക്ക് പന്തെത്തിക്കാന്‍ നിക്കോളീ ഡിക്ക് ഇടതുവശത്തും കഠിനാദ്ധ്വാനികളായ ബാനെല്‍ നിക്കോളിറ്റയോ ഫ്ലോറെന്‍റിന്‍റെ പെഡ്രയോ ഇടതു വശത്ത് കളിച്ചേക്കാം. അത്‌ഭുതങ്ങള്‍ തീര്‍ക്കുന്ന അഡ്രിയാന്‍ മുട്ടു-മരീക്കാ സഖ്യമാണ് സ്ട്രൈക്കിംഗ് ജോഡികള്‍. യോഗ്യതാ മത്സരത്തില്‍ 11 ഗോളുകള്‍ അടിച്ചു കൂട്ടിയ ഇവര്‍ക്ക് പിറ്റൂര്‍ക്ക തുണവരും.

അതേ സമയം മദ്ധ്യനിരയിലെ പ്രതിഭാധനന്‍ സ്റ്റീവ് ബുക്കാറസ്റ്റിന്‍റെ ഒവിഡിവു പെട്രേയ്‌ക്ക് പരുക്കേറ്റതും ഗോളി ഡാനെട്ട് കോമാന്‍റെ തള്ളവിരല്‍ പരിശീലനത്തിനിടയില്‍ ഒടിഞ്ഞതും റുമാനിയയുടെ ഒരുക്കങ്ങള്‍ക്ക് തിരിച്ചടിയായിരൂണ്ട്. പ്രാഥമിക സ്ക്വാഡില്‍ നിന്നും പെട്രേയെ ഒഴിവാക്കി. മെയ് 28 നാണ് അവസാന ടീമിനെ പ്രഖ്യാപിക്കുന്നത്.

WEBDUNIA|
അജാക്‍സ് പ്രതിരോധ താരം താരം ജോര്‍ജ്ജ് ഒഗറാറു റിക്രീറ്റ്വീവോയുടെ ലൌറെന്‍റി റോസു, എന്നിവര്‍ക്കും പ്രാഥമിക ടീമില്‍ സ്ഥാനം കണ്ടെത്താനായിട്ടില്ല. പരുക്കാണ് ഇരുവര്‍ക്കും. പകരം റുമാനിയയുടെ അണ്ടര്‍ 21ലെ അത്‌‌ഭുത താരം കോസ്മിനി മോട്ടി, സിപ്രിയാന്‍ ഡിയാക്, ക്രിസ്ത്യന്‍ സപൌനാറു എന്നിവര്‍ക്ക് സ്ഥാനം ലഭിച്ചേക്കാന്‍ ഇടയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :