റയലിലേക്ക് പോകും: ക്രിസ്ത്യാനോ

PROPRO
പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയ്‌ക്ക് കാര്യങ്ങള്‍ മടുപ്പായി തുടങ്ങി. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അതൃപ്തനായി തുടങ്ങിയിരിക്കുന്ന താരം ടീം സമ്മതിച്ചാലും ഇല്ലെങ്കിലും അടുത്തയാഴ്ച റയലില്‍ എത്തുമെന്ന് ഭീഷണീ മുഴക്കുന്നു. ‘ആസ്’ എന്ന സ്പാനിഷ് പത്രത്തിനോടാണ് റോ ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്തയാഴ്ച തന്നെ മാഞ്ചസ്റ്ററിലെക്ക് പോകുമെന്നും പരിശീലകന്‍ അലക്‍സ് ഫെര്‍ഗൂസനെ താന്‍ മാഞ്ചസ്റ്റര്‍ വിടുന്നതായി ധരിപ്പിക്കുമെന്നും ആണ് താരം പത്രത്തോട് വെളിപ്പെടുത്തിയത്. അടുത്തയാഴ്ച തന്നെ സ്പാനിഷ് ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡില്‍ ചെരുമെന്നും താരം വെളിപ്പെടുത്തുന്നു.

റയലില്‍ ചേരാനുള്ള പോര്‍ച്ചുഗീസ് താരത്തിന്‍റെ മോഹത്തിനു പച്ചക്കൊടി കാട്ടുകയാണ് റയലും. താരത്തിനായി 100 ദശലക്ഷം വേണമെങ്കിലും നല്‍കുമെന്ന് ക്ലബ്ബ് പറയുന്നു. എന്നാല്‍ എത്ര കിട്ടിയാലും താരത്തെ വിടില്ലെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മാഞ്ചര്‍ യുണൈറ്റഡ്. എന്നാല്‍ താരത്തിന്‍റെ പുതിയ വെളിപ്പെടുത്തല്‍ ക്ലബ്ബിനു തിരിച്ചടിയാകും.

മാഡ്രിഡ്: | WEBDUNIA|
ഇപ്പോള്‍ പരുക്കിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട് പോര്‍ച്ചുഗലിലായ ക്രിസ്ത്യാനോ അടുത്തയാഴ്ച ഇംഗ്ലണ്ടിലേക്ക് എത്തുകയും ക്ലബ്ബ് വിടുന്നതും മറ്റുമായ കാര്യങ്ങള്‍ ക്ലബ്ബ് ഉടമകളുമായി സംസാരിക്കുകയും ചെയ്യുമെന്ന് പത്രം പറയുന്നു. മാഞ്ചസ്റ്റര്‍ ആരാധകര്‍ക്ക് ഇത് ഒട്ടും സന്തോഷകരമായ ഒരു കാര്യമല്ലെങ്കിലും റൊണാള്‍ഡോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഒരു അവസാനം അടുത്തയാഴ്ച തന്നെ ഉണ്ടാകുമെന്ന് പത്രം പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :