റയലിനും ബാഴ്‌സയ്‌ക്കും ജയം

raul
FILEFILE
ചാമ്പ്യന്‍‌മാരും രണ്ടാം സ്ഥാനക്കാരുമായ റയല്‍ മാഡ്രിഡും ബാഴ്‌സിലോണയും സ്പാനിഷ് ലീഗ് ഫുട്ബോളില്‍ വിജയവുമായി മുന്നോട്ട് കുതിച്ചു. റയല്‍ റീയല്‍ ബെറ്റിസുമായി 2-0 നു രക്ഷപ്പെടുകയായിരുന്നെങ്കില്‍ ബാഴ്‌സിലോണ ആധികാരികമായ ജയത്തോടെയാണ് കുതിച്ചത്. ദേശീയ താരം റൌളിന്‍റെ പെനാല്‍റ്റി ഗോളും കളി തീരുന്നതിനു മിനിറ്റുകള്‍ക്കു മുമ്പ് ജൂലിയന്‍ ബാപ്റ്റിസ്റ്റ നേടിയ ഫീല്‍ഡ് ഗോളുമായിരുന്നു ചാമ്പ്യന്‍‌മാര്‍ക്കു തുണയായത്.

പോയിന്‍റു പങ്കു വയ്‌ക്കുമെന്നു കരുതിയിരിക്കവേ അറുപത്തെട്ടാം മിനിറ്റിലായിരുന്നു റൌള്‍ പെനാല്‍റ്റിയില്‍ നിന്നും ആദ്യ ഗോള്‍ കണ്ടെത്തിയത്. റൂഡ് വാന്‍ നീല്‍‌സ്റ്റര്‍ റൂയിയും റോബീഞ്ഞോയും ഇല്ലാതെയായിരുന്നു റയല്‍ മത്സരത്തിനിറങ്ങിയത്. എന്നാല്‍ ആഴ്ചകള്‍ക്കു ശേഷം മടങ്ങിയെത്തിയ സ്നീഡര്‍ ആക്രമണം നയിച്ചു. കളി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ റയലിനു ആദ്യ ഗോള്‍ കണ്ടെത്താനായി.

ഒരു ഗോള്‍ നീക്കത്തിനിടയില്‍ ബെറ്റിസ് പ്രതിരോധക്കാരന്‍ റിവാസ് ബോക്സില്‍ വച്ച് റൌളിനെ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചിട്ടതിനു പെനാല്‍റ്റി ലഭിച്ചു. റൌളിനു പിഴച്ചില്ല. പകരക്കാരനായെത്തിയ ബാപ്റ്റിസ്റ്റയുടെ ഊഴമായിരുന്നു അടുത്തത്. എണ്‍പത്തി മൂന്നാം മിനിറ്റില്‍ രണ്ടാമത്തെ ഗോളുമടിച്ച് റയലിനു വിജയം നല്‍കി.

WEBDUNIA|
ബാഴ്‌സിലോണയുടെ ആധികാരിക വിജയം സറഗോസയ്‌ക്കെതിരെ 4-1 നായിരുന്നു. അര്‍ജന്‍റീന താരം മെസ്സിയുടെ ഇരട്ട ഗോളും ഇനിയേസ്റ്റ മാര്‍ക്കസ് എന്നിവരുടെ ഗോളും രക്ഷയായി. സ്പാറ്ററായിരുന്നു സറഗോസയുടെ ഗോളടിച്ചത്. ഇപ്പോള്‍ അഞ്ചു മത്സരങ്ങളില്‍ 13 പോയിന്‍റുമായി ലീഗില്‍ ഒന്നാമത് റയല്‍ മാഡ്രിഡാണ്. 11 പോയിന്‍റുള്ള ബാഴ്‌സിലോണ നാലാമതാണ്. വില്ലാ റയലും വലന്‍സിയയുമാണ് രണ്ടാമതും മൂന്നാമതും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :