സാന്‍സിറോ|
സജിത്ത്|
Last Modified ശനി, 28 മെയ് 2016 (09:17 IST)
യൂറോപ്യന്‍ ക്ലബ് ഫുട്ബോളിലെ പുതിയ രാജാക്കന്മാരെ ഇന്നറിയാം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡ് സ്വന്തം നാട്ടുകാരായ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ഇറ്റലിയിലെ സാന്‍സിറോ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.15നാണ് ഫൈനല്‍.
പതിനാലാം തവണയാണ് റയാല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കുന്നത്. അതില്‍ പത്ത് തവണ അവര്‍ ജേതാക്കളായി. റയല്‍ ജയിച്ചാല്‍ കളിക്കാരന്, കോച്ച് എന്നീ നിലകളില്‍ ചാന്പ്യന്‍സ് ലീഗ്
നേടുന്ന ഏഴാമനാവും സിദാന്. അവസാന പത്ത് കളികളില്‍ തോല്‍വിയറിഞ്ഞിട്ടില്ല എന്നതും റയലിന് ആത്മവിശ്വാസമേകുന്നു.
എന്നാല്‍ കന്നിക്കിരീടം ലക്ഷ്യമിട്ട് അത്ലറ്റിക്കോ മാഡ്രിഡ് കൊമ്പുകോര്‍ക്കുന്നത് ഏറ്റവും കൂടുതല്‍ തവണ ജേതാക്കളും സ്വന്തം നാട്ടുകാരും കൂടിയായ റയല്‍ മാഡ്രിഡിനോടാണ്. നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയെയും മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെയും അട്ടിമറിച്ചെത്തിയ അത്ലറ്റിക്കോയെ എഴുതിത്തള്ളാന്‍ റയാലിന്റെ പ്രതാപപാരമ്പര്യത്തിന് കഴിയില്ല.
സിദാന്റെ
തന്ത്രങ്ങള്‍ക്ക് ഡീഗോ സിമിയോണിയിലൂടെയാണ് നഗരവൈരികളായ അത്ലറ്റിക്കോ മറുപടി നല്‍കുക. പ്രതിരോധക്കരുത്തിലാണ് അത്ലറ്റിക്കോയുടെ വരവ്. കൂടാതെ ബാറിനു കീഴില്‍ യാന്‍ ഒബ്ലാക്ക് എന്ന വിശ്വസ്തനും റയാലിന്റെ ഉറക്കം കെടുത്തും.
ഇന്ന് ആര് ജയിച്ചാലും ഒരുകാര്യം ഉറപ്പ്, യൂറോപ്യന്‍ ക്ലബ് ഫുട്ബോള്‍ കിരീടം സ്പെയ്നിലെ മാഡ്രിഡിന് സ്വന്തം.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്ദുനിയ ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം