മഹീന്ദ്രയുടെ പ്രതീക്ഷ അസ്തമിച്ചു

football
FILEFILE
ഏ എഫ് സി കപ്പ് ഫുട്ബോള്‍ സെമിയില്‍ കടക്കാമെന്ന ഇന്ത്യന്‍ ക്ലബ്ബ് മഹീന്ദ്രാ യുണൈറ്റഡിന്‍റെ പ്രതീക്ഷ അസ്തമിച്ചു. ബെയ്‌റൂട്ട് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 3-3 സമനിലയില്‍ കുരുങ്ങിയതോടെയാണ് ഇന്ത്യന്‍ ക്ലബ്ബിന്‍റെ മോഹം അവസാനിച്ചത്.

അവസാന മിനിറ്റില്‍ ലബനീസ് ക്ലബ്ബ് അല്‍ നെജ്മായുടെ സെര്‍ബിയക്കാരനായ പ്രതിരോധക്കാരന്‍ മിലന്‍ ബുഗനോവിക്കിന്‍റെ പെനാല്‍റ്റി ഗോളാണ് ഇന്ത്യയുടെ സെമിയില്‍ എത്താനുള്ള അവസരം നഷ്ടമാക്കിയത്. മഹീന്ദ്ര 3-2 നു മുന്നില്‍ നില്‍ക്കുമ്പോള്‍ ലബനന്‍ ക്ലബ്ബിന്‍റെ പകരക്കാരന്‍ സഖറിയാ ചരാരയെ മഹീന്ദ്ര നായകന്‍ ചെയ്‌‌ത ഫൌളിനു നല്‍കേണ്ടി വന്നത് കനത്ത വിലയായിരുന്നു.

സമനിലയോടെ 5-4 എന്ന അഗ്രിഗേറ്റ് സ്കോറിന്‍റെ വെളിച്ചത്തിലായിരുന്നു നെജ്മാ സെമിയില്‍ എത്തിയത്. നേരത്തെ ഇന്ത്യയില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ 2-1 ന് മഹീന്ദ്ര പരാജയപ്പെട്ടിരുന്നു.

പതിമൂന്നാം മിനിറ്റില്‍ ആദ്യം ഗോള്‍ നേടിയത് ലബനീസ് ക്ലബ്ബായിരുന്നു. ആദ്യ പാദ മത്സരത്തിലെ സ്കോററായ മൊഹമ്മദ് ഗദ്ദാറിലൂടെയായിരുന്നു ഗോള്‍. പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ അല്‍ നെജ്മാ വീണ്ടും ഗോളടിച്ചു. ഇത്തവണ ക്ലബ്ബിന്‍റെ ക്രൊയേഷ്യന്‍ സ്ട്രൈക്കര്‍ ആന്‍റേ മിലിയാസായിരുന്നു ഗോളടിച്ചത്.

എന്നാല്‍ മഹീന്ദ്രയുടെ പുതിയ റിക്രൂട്ട് മിംഗ ഒരു ഗോള്‍ മടക്കിയതോടെ ഇന്ത്യന്‍ ടീമിനു പ്രതീക്ഷകള്‍ തിരിച്ചു കിട്ടി. അറുപത്തിനാലാം മിനിറ്റില്‍ ഹര്‍പ്രീതിലൂടെ സമനില കണ്ടെത്തിയ മഹീന്ദ്ര അവസാന പന്ത്രണ്ടു മിനിറ്റിനു മുമ്പ് മൂന്നാം ഗോളും കണ്ടെത്തി.

ബെയ്‌റൂട്ട്: | WEBDUNIA|
കഴിഞ്ഞ സീസണില്‍ മഹീന്ദ്രയുടെ ടോപ് സ്കോററായിരുന്ന മാന്‍സേയായിരുന്നു മൂന്നാം ഗോള്‍ നേടിയത്. എന്നാല്‍ ഒരു ഗോളിനു പിന്നിലായതോടേ അപകടം മണത്ത ലബനീസ് ക്ലബ്ബ് ആക്രമണം ശക്തമാക്കിയതോടെ ഇന്ത്യന്‍ പ്രതിരോധ നിരയ്‌ക്ക് പരുക്കന്‍ കളിയെ ആശ്രയിക്കേണ്ടി വന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :