ടോട്ടന്‍‌ഹാം, ബോര്‍ഡേക്സ് മുന്നോട്ട്

soccer
PROPRO
യൂറോപ്പിലെ രണ്ടാമത്തെ മികച്ച ക്ലബ്ബുകളെ കണ്ടെത്താനുള്ള ശ്രമത്തില്‍ ടോട്ടന്‍ ഹാം, ബോര്‍ഡെക്‍സ്, ബെയര്‍ലെവര്‍കൂസന്‍, സ്പാര്‍ട്ടക്ക് മോസ്‌കോ, എഫ് സി സൂറിച്ച് എന്നിവര്‍ അടുത്ത റൌണ്ടിലേക്ക് കടന്നു. യുവേഫ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍‌ഷിപ്പില്‍ ടോട്ടന്‍ ഹാം ആന്‍ഡര്‍ ലക്‍ടുമായി 1-1 സമനിലയില്‍ അവസാനിക്കുകയായിരുന്നു.

ഗ്രൂപ്പ് ജിയില്‍ നിന്നും മൂന്നു ടീമുകള്‍ കടക്കുമെന്നിരിക്കേ ആന്‍ഡര്‍ ലക്ട് നേരത്തേ തന്നെ അടുത്ത റൌണ്ടിലേക്കു കടന്നിരുന്നു. സിറില്‍ തേരുവിലൂടെ ആദ്യം ഗോള്‍ കണ്ടെത്തിയത് ബെല്‍ജിയം ക്ലബ്ബായിരുന്നെങ്കിലും ടോട്ടന്‍‌ഹാമിന്‍റെ പ്രതീക്ഷ ബെര്‍ബെറ്റോവിലൂടെ സജീവമായി. അമ്പത്തൊമ്പതാം മിനിറ്റില്‍ റോബി കീനു പകരമായിരുന്നു ബെര്‍ബറ്റോവ് കളത്തിലെത്തിയത്. ആറു പോയിന്‍റുള്ള ഗറ്റാഫെയാണ് ഗ്രൂപ്പില്‍ ഒന്നാമത്.

ഗ്രൂപ്പ് എച്ചില്‍ ബോര്‍ഡെക്‍സ് സ്വീഡനില്‍ നിന്നുള്ള ഹെല്‍സിഗ് ബോര്‍ഗിനെ 2-1 നു മറികടന്നു. മൌറണ്‍ ചമക്കിലൂടെ ആദ്യം മുന്നിലെത്തിയ ബോര്‍ഡെക്സിനെ സ്വീഡിഷ് വെറ്ററന്‍ സ്ട്രൈക്കര്‍ ഹെന്‍റിക്ക് ലാര്‍സനിലൂടെയാണ് ഹെല്‍സിഗ് ബോര്‍ഗ് സമനിലപിടിച്ചത്. എന്നാല്‍ ജൂസിയിലൂടെ ഫ്രഞ്ച് ക്ലബ്ബ് വീണ്ടും മുന്നിലായി.

ഗ്രൂപ്പ് ഇ യില്‍ സ്പാര്‍ട്ടാ മോസ്ക്കോ, ബെയര്‍ ലെവര്‍കൂസന്‍, സൂറിച്ച് ക്ലബ്ബുകളാണ് അടുത്ത റൌണ്ടില്‍ എത്തിയവര്‍. സ്പാര്‍ട്ടാ മോസ്ക്കോ സൂറിച്ചിനെ ഏകപക്ഷീയമായ ഒരു ഗോളിനു മറികടന്ന് അടുത്ത റൌണ്ടിലെത്തി. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ലെവര്‍ കൂസനൊപ്പം ആദ്യ മൂന്നിലെ മികച്ചവര്‍ എന്ന പേരില്‍ മൊസ്ക്കോയും സൂറിച്ചും അടുത്ത റൌണ്ടില്‍ കടന്നു. ലെവര്‍കൂസന്‍ ഒരു ഗോളിനു സ്പാര്‍ട്ടാ പ്രാഗിനെ പരാജയപ്പെടുത്തി

ലണ്ടന്‍:| WEBDUNIA|
ഗ്രൂപ്പ് എഫില്‍ ബോള്‍ട്ടന്‍ റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡിനെ 1-0 നു മറികടന്നു. എന്നിരുന്നാലും അടുത്ത മത്സരത്തില്‍ ഏരിസ് ബയേണ്‍ മ്യൂണിക്കുമായി സമനില പിടിക്കുകയും സെര്‍ബിയന്‍ ക്ലബ്ബ് ബ്രാഗ ബെല്‍ഗ്രേഡിലെ റെഡ് സ്റ്റാറിനെ പരാജയപ്പെടുത്തുകയും ചെയ്താലെ ബോള്‍ട്ടണ് അടുത്ത റൌണ്ടിലേക്ക് കടക്കാനാകൂ. ഇതേ ഗ്രൂപ്പില്‍ ബ്രാഗയും ഏരിസും തമ്മില്‍ഊള്‍ല മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :