ഇന്ത്യന്‍ ഫുട്ബോള്‍ മാറണം

PROPRO
ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഏഷ്യാകപ്പ് 2011 നപ്പുറം 2012 ലെങ്കിലും ലോകകപ്പ് കളിക്കുമോ? അതോ ഈ നൂറ്റാണ്ടിലെയും ഇന്ത്യാക്കാരന്‍റെ മഹത്തരമായ ഒരു സ്വപ്നമായി അത് അവസാനിക്കുമോ? ഒരു ശരാശരി ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമിയുടെ ചിന്തകള്‍ അങ്ങനെയൊക്കെ പോയേക്കാം.

എന്നാല്‍ ഇന്ത്യന്‍ ഫുട്ബോളിനെ ഒരരികത്തു നിന്നും മുന്നോട്ട് കൊണ്ടു പോകാനുള്ള ദൃഡനിശ്ചയത്തില്‍ ആണ് ഇന്ത്യന്‍ ദേശീയ ടീം പരിശീലകന്‍ ബോബ് ഹ്യൂട്ടണ്‍. 2011 ഏഷ്യാകപ്പിനു യോഗ്യത നേടിയതു മുതല്‍ ഇന്ത്യന്‍ ഫുട്ബോളില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താനുള്ള ബ്ലൂ പ്രിന്‍റ് ബോബ് ഹൌട്ടണ്‍ തയ്യാറാക്കിക്കഴിഞ്ഞു.

ഇന്ത്യന്‍ ഫുട്ബോള്‍ അടി മുടി മാറണമെന്ന് ഹൌട്ടണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോകത്തിലെ പല രാജ്യങ്ങളും സ്വീകരിച്ച് വിജയിച്ച തന്ത്രങ്ങള്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനു മുന്നിലേക്ക് വച്ചിരിക്കുകയാണ്. പല രാജ്യങ്ങളിലായി 34 വര്‍ഷത്തെ പരിശീലന പരിചയം ഹൌട്ടണ് ഉണ്ട്.

ഐ ലീഗിനെ മാത്രം അഭയം പ്രാപിക്കാന്‍ ഹൌട്ടണ്‍ പറയുന്നു. “വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന രീതികള്‍ പിന്തുടര്‍ന്നാല്‍ ഇന്ത്യന്‍ ഫുട്ബോള്‍ വികാസം പ്രാപിക്കുമെന്ന് കരുതാനാകില്ല. മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. ഐ ലീഗില്‍ അഭയം കണ്ടെത്തിയാല്‍ ഈ വികസനം സാധ്യമായി വരും.” ഹൌട്ടണ്‍ പറഞ്ഞു.

" ഉയര്‍ന്ന റാങ്കിംഗിലുള്ള ഖത്തര്‍, യു എ ഇ, ബഹ്‌റിന്‍, കുവൈറ്റ്, ചൈന തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ സൌഹൃദ മത്സരം കളിക്കുന്നുണ്ട്. അവരെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയുടെ റാങ്കിംഗ് മെച്ചപ്പെടും.എന്നാല്‍ മാറ്റം ഇല്ലാതെ ഇന്ത്യന്‍ ഫുട്ബോളിനു രക്ഷപെടാനാകില്ല.” ഹൌട്ടണ്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ 2011 ജനുവരിയില്‍ ഏഷ്യാകപ്പില്‍ കളിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് ഹൌട്ടണ്‍.

ഏഷ്യാകപ്പിനപ്പുറത്തേക്ക് ടീമിനെ നയിക്കാനുള്ള തിരക്കിലാണ് ഇന്ത്യന്‍ പരിശീലകന്‍. സെപ്തംബര്‍ മെയ് മാസത്തിനിടയിലെ ഒമ്പതു മാസത്തിനകത്ത് ഐ ലീഗും സംസ്ഥാന ലീഗും നടത്തുക. ഐ ലീഗ് മത്സരങ്ങള്‍ ശനിയാഴ്ചയും സംസ്ഥാന ലീഗുകള്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും നടത്തുക.

സംസ്ഥാന ലീഗില്‍ ഐ ലീഗില്‍ കളിക്കുന്ന ഒരു താരത്തിനു 45 മിനിറ്റില്‍ കൂടുതല്‍ അനുവദിക്കരുത്. ഐ ലീഗില്‍ കളിക്കാന്‍ അവസരം ലഭിക്കാത്ത കളിക്കാരെ സംസ്ഥാന ലീഗില്‍ കൃത്യമായും ഉള്‍പ്പെടുത്തുക. ഇന്ത്യയിലെ പ്രധാന ഫുട്ബോള്‍ ടൂര്‍ണമെന്‍റുകളായ ഡ്യൂറന്‍ഡ് കപ്പ്, ഐ എഫ് എ തുടങ്ങിയ മത്സരങ്ങള്‍ ജൂലായ് ആഗസ്റ്റില്‍ നടത്തുക. ഇത് ഐ ലീഗിനുള്ള തയ്യാറെടുപ്പ് മത്സരങ്ങള്‍ എന്ന നിലയില്‍ നടത്തുക.

മുംബൈ:| WEBDUNIA|
ടൂര്‍ണമെന്‍റുകളുടെ എണ്ണം കുറയ്ക്കുക. ഐ ലീഗ് കളിക്കാരനെ ഒരു സീസണില്‍ 40 മത്സരങ്ങളില്‍ കൂടുതല്‍ കളിക്കാന്‍ അനുവദിക്കാതിരിക്കുക. ഒരു ദേശീയ ടീം അംഗം 50 മത്സരങ്ങളില്‍ കൂടുതല്‍ ഒട്ടും കളിക്കുന്നില്ലെന്ന് ഉറപ്പാക്കുക. സംസ്ഥാന ലീഗില്‍ അണ്ടര്‍ 19 കളിക്കാരെയും അക്കാദമി കളിക്കാരെയും ഉള്‍പ്പെടുത്തുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :