പോഗ്‌ബയെ ചൊല്ലി റയലില്‍ തര്‍ക്കം; നെയ്‌മര്‍ ചര്‍ച്ചാവിഷയം - സിദാന്‍ ‘പണി’ ഉപേക്ഷിച്ചേക്കും!

 zinedine zidane , resigning , pogba failure , റയല്‍ മാഡ്രിഡ് , പോഗ്‌ബെ , സിനദീന്‍ സിദ്ദാന്‍ , നെയ്‌മര്‍
മഡ്രിഡ്| Last Modified ബുധന്‍, 14 ഓഗസ്റ്റ് 2019 (18:53 IST)
മാനേജ്‌മെന്റുമായുള്ള തര്‍ക്കം രൂക്ഷമായതോടെ റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തു നിന്നും സിനദീൻ സിദാൻ വീണ്ടും പിന്മാറുമെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് താരം പോൾ പോഗ്ബയെ ടീമിലെത്തിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും റയല്‍ വഴങ്ങാത്തതാണ് സിദാന്റെ എതിര്‍പ്പിന് കാരണം.

പോഗ്ബയെ ക്ലബ്ബിലെത്തിക്കാന്‍ റയൽ പ്രസിഡന്റ് ഫ്ലോറന്റീന പെരെസ് താല്‍പ്പര്യം കാണിക്കുന്നില്ല എന്നാണ് സിദാന്റെ പരാതി. മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് പോഗ്‌ബയ്‌ക്ക് ഇട്ടിരിക്കുന്ന വമ്പന്‍ തുകയാണ് പെരെസിന്റെ മനസ് മാറ്റിയത്.

തോല്‍‌വികളില്‍ കാലിടറുന്ന റയലിനെ പോഗ്‌ബയിലൂടെ വിജയതീരം കാണിക്കാമെന്ന് സിദാന്‍ കരുതിയിരുന്നു. ഇതു സംബന്ധിച്ച് ഫ്രഞ്ച് താരവുമായി സിദാന്‍ നേരിട്ട് സംസാരിക്കുകയും അനുകൂല സാഹചര്യം സൃഷ്‌ടിക്കുകയും ചെയ്‌തു. എന്നാല്‍ വലിയ തുക മുടക്കാന്‍ റയല്‍ മാനേജ്‌മെന്റ് തയ്യാറാകാതെ വരുകയായിരുന്നു.

ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽനിന്ന് ബ്രസീലിയൻ താരം നെയ്മറെ ടീമിലെത്തിക്കാൻ പെരെസ് നീക്കം നടത്തിയെങ്കിലും സിദാന്‍ വഴങ്ങിയില്ല. ഇതോടെയാണ് ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :