രേണുക വേണു|
Last Modified ബുധന്‍, 7 ഡിസംബര്‍ 2022 (09:33 IST)
സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ പ്രതികരിച്ച് പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ്. റൊണാള്‍ഡോയെ ഒഴിവാക്കിയത് ടീമിന്റെ തന്ത്രങ്ങളുടെ ഭാഗമായാണ് അല്ലാതെ താരത്തിനെതിരായ അച്ചടക്ക നടപടിയല്ലെന്ന് സാന്റോസ് പറഞ്ഞു.
എനിക്ക് റൊണാള്‍ഡോയുമായി നല്ല ബന്ധമാണ്. ആദ്യ ഇലവനില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത് തന്ത്രങ്ങളുടെ ഭാഗമായാണ്. അല്ലാതെ എന്തെങ്കിലും അച്ചടക്ക നടപടിയായല്ല. 19 വയസ്സുള്ളപ്പോള്‍ മുതല്‍ റൊണാള്‍ഡോയെ എനിക്ക് അറിയാം. രണ്ട് വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങള്‍ തമ്മില്‍ യാതൊരു തെറ്റിദ്ധാരണകളും ഇല്ല - സാന്റോസ് പറഞ്ഞു.