പൃഥ്വിരാജിന്റെ ഫോഴ്‌സാ കൊച്ചിയെ മലര്‍ത്തിയടിച്ച് മലപ്പുറം എഫ് സി, സൂപ്പര്‍ ലീഗ് കേരളയ്ക്ക് ആവേശതുടക്കം

Malappuram F C
അഭിറാം മനോഹർ| Last Modified ഞായര്‍, 8 സെപ്‌റ്റംബര്‍ 2024 (08:36 IST)
Malappuram F C
സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ അനസ് എടത്തൊടിക നയിക്കുന്ന മലപ്പുറം എഫ് സിക്ക് മിന്നുന്ന വിജയം. ബ്രസീലിയന്‍ കരുത്തുമായി എത്തിയ ഫോഴ്‌സ കൊച്ചിയെ എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് മലപ്പുറം തകര്‍ത്തത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഫസലുര്‍ റഹ്മാന്‍, പെഡ്രോ മാന്‍സി എന്നിവരാണ് മലപ്പുറത്തിനായി വലകുലുക്കിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് 2 ഗോളുകളും പിറന്നത്. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ മലപ്പുറം മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കാന്‍ അഞ്ച് മിനിറ്റ് ശേഷിക്കെയാണ് മലപ്പുറം രണ്ടാം ഗോള്‍ നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :