ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് തിരിച്ചടി ! ഫൈനലില്‍ മഞ്ഞ ജേഴ്‌സിയില്ല

രേണുക വേണു| Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (15:37 IST)

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് തിരിച്ചടി. ഐ.എസ്.എല്‍. ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിന് മഞ്ഞ ജേഴ്‌സി അണിയാന്‍ സാധിക്കില്ല. ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളായ ഹൈദരബാദ് മഞ്ഞ ജേഴ്‌സി ധരിക്കും. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയതിനാലാണ് ഹൈദരബാദിന് ഹോം ജേഴ്‌സിയായ മഞ്ഞ ജേഴ്‌സി ധരിക്കാന്‍ അവസരം ലഭിക്കുന്നത്. കൂടുതല്‍ പോയിന്റ് നേടിയതിനാല്‍ ഹൈദരബാദിനെ ഹോം ടീമായി കണക്കാക്കും. കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ എവേ ജേഴ്‌സി അണിഞ്ഞുവേണം കളിക്കാന്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :