അർഹതയില്ലാത്തയിടത്ത് നുഴഞ്ഞുകയറി: ഫുട്ബോൾ ആരാധകരെ ചൊടിപ്പിച്ചതിന് പിന്നാലെ സാൾട്ട് ബേയ്ക്ക് നിരോധനം

അഭിറാം മനോഹർ| Last Modified വെള്ളി, 23 ഡിസം‌ബര്‍ 2022 (12:57 IST)
ലോകമെമ്പാടുമുള്ള അർജൻ്റീന ആരാധകർ ഏറെ നാളുകളായി കാത്തിരുക്കുന്നതായിരുന്നു ഒരു ലോകകപ്പ് വിജയം . 2014ൽ കൈപ്പിടിയിൽ നിന്നും നഷ്ടമായ കപ്പ് ഇക്കുറി സ്വന്തമാക്കുമ്പോൾ അർജൻ്റീനൻ കളിക്കാർക്കും ആരാധകർക്കും അത് എല്ലാം മറന്ന് ആഘോഷിക്കാനുള്ള അവസരമായിരുന്നു. എന്നാൽ ഈ അവസരത്തിനിടെ നുഴഞ്ഞുകയറികൊണ്ട് സാൾട്ട് ബേ വാർത്തകളിൽ നിറഞ്ഞിരുന്നു.

വിജയികൾക്കും ഫിഫയുടെ അനുമതിയുള്ള ടീമിനൊപ്പമുള്ള മറ്റുള്ളവർക്കും മാത്രം തൊടാൻ അനുമതിയുള്ള ലോകകപ്പ് കയ്യിലെടുത്താണ് ഷെഫ് സാൾട്ട് ബെ വിവാദത്തിലായത്. ഇൻസ്റ്റഗ്രാമിൽ സാൾട്ട് ബേ പങ്കുവെച്ച ചിത്രങ്ങൾക്കെതിരെ വ്യാപകവിമർശനമാണ് ഉയർന്നത്. ഇതിൽ ഫിഫയുടെ നടപടിയുണ്ടാകും എന്ന വാർത്ത പുറത്തുവരുന്നതിനിടെ കപ്പിൽ സാൾട്ട് ബേയ്ക്ക് നിരോധനം ഏർപ്പെടുത്തുമെന്നാണ് പുതിയ വാർത്ത.

ഫിഫയുടെ ചട്ടപ്രകാരം ലോകകപ്പിന്‍റെ ഒറിജിനല്‍ തൊടാന്‍ അനുമതിയുള്ളത് വിജയികള്‍ക്കും മുന് വിജയികള്‍ക്കും മറ്റ് ചിലര്‍ക്കും മാത്രമാണ്. 2014ല്‍ പോപ്പ് ഗായിക റിഹാനയും സമാനമായ നിലയില്‍ ഈ നിബന്ധനകള്‍ ലംഘിച്ചിരുന്നു. സമാനമായി റിഹാനയും വിവാദത്തിൽ പെട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :