ലങ്കയെ തരിപ്പണമാക്കി അഫ്‌ഗാന്‍; ഇന്ത്യയുടെ എതിരാളികള്‍ അഫ്‌ഗാനിസ്ഥാന്‍

സാഫ് കപ്പ് ഫുട്ബോള്‍ , സാഫ് കപ്പ് ഫുട്ബോള്‍ , ഇന്ത്യ
തിരുവനന്തപുരം| jibin| Last Modified വെള്ളി, 1 ജനുവരി 2016 (13:40 IST)
സാഫ് കപ്പ് ഫുട്ബോളിൽ അഫ്‌ഗാനിസ്ഥാന്‍ ശ്രീലങ്കയെ തരിപ്പണമാക്കി ഫൈനല്‍ ടിക്കറ്റ് വാങ്ങി. ലങ്കയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് അഫ്‌ഗാന്‍ തകര്‍ത്തത്. മുഹമ്മദ് ഹഷാമി (46), കനിഷ്ക താഹിര്‍ (50), ഖൈബര്‍ അമാനി (55), അഹമ്മദ് ഹാതിഫി (78), ഫൈസല്‍ ഷയിസ് (89) എന്നിവരാണ് ഗോള്‍ നേടിയത്. ഫൈനലില്‍ ഇന്ത്യയാണ് അവരുടെ എതിരാളികള്‍.

സെമി ഫൈനലിൽ മാലിദ്വീപിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫൈനലിൽ കടന്നത്. ക്യാപ്‌റ്റൻ സുനിൽ ഛേത്രി ഒരു ഗോൾ നേടിയപ്പോള്‍ ജെജെ ലാൽ പെഖുല രണ്ട് ഗോൾ നേടി. കഴിഞ്ഞ മൂന്നു സാഫ് ടൂർണമെന്റുകളിലും മാലദ്വീപിനെ തോൽപ്പിച്ച ഇന്ത്യക്ക് ഇതോടെ വിജയത്തുടർച്ചയുമായി.

24 മത് മിനുട്ടിൽ സുനിൽ ഛേത്രിയാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യം വല കുലുക്കിയത്. 33മത് മിനുട്ടിലും 65മത് മിനുട്ടിലുമായിട്ടായിരുന്നു ജെജെ ലാലിന്റെ രണ്ട് ഗോളുകൾ. അഹമ്മദ് നാഷിദ്, അംദാൻ അലി എന്നിവരാണ് മാലദ്വീപിന് വേണ്ടി ഗോളുകൾ നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :