'ഞാന്‍ നേടിയ ഗോളാണ് അത്, എന്റെ തല തട്ടിയിട്ടുണ്ട്, ഫിഫയോട് ചോദിക്കൂ'; റൊണാള്‍ഡോ മാനേജറോട് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തല്‍

മാനേജര്‍ പിയേഴ്‌സ് മോര്‍ഗനോട് ആ ഗോളിനായി ഫിഫയോട് അവകാശവാദമുന്നയിക്കണമെന്ന് റൊണാള്‍ഡോ ആവശ്യപ്പെട്ടെന്നാണ് അലക്‌സി ലാലാസിന്റെ വെളിപ്പെടുത്തല്‍

രേണുക വേണു| Last Modified ചൊവ്വ, 29 നവം‌ബര്‍ 2022 (15:18 IST)

ഉറുഗ്വായ്‌ക്കെതിരായ മത്സരത്തില്‍ പോര്‍ച്ചുഗല്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ ഗോള്‍ തന്റേതാണെന്ന് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അവകാശവാദമുന്നയിച്ചതായി റിപ്പോര്‍ട്ട്. ഉറുഗ്വായിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചത്. രണ്ട് ഗോളുകളും നേടിയതാണ് ബ്രൂണോ ഫെര്‍ണാണ്ടസാണ്. 54-ാം മിനിറ്റില്‍ ബ്രൂണോ നേടിയ ഗോളില്‍ തന്റെ ടച്ചുണ്ടെന്നാണ് റൊണാള്‍ഡോ അവകാശവാദമുന്നയിച്ചത്.

അലക്‌സി ലാലാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാനേജര്‍ പിയേഴ്‌സ് മോര്‍ഗനോട് ആ ഗോളിനായി ഫിഫയോട് അവകാശവാദമുന്നയിക്കണമെന്ന് റൊണാള്‍ഡോ ആവശ്യപ്പെട്ടെന്നാണ് അലക്‌സി ലാലാസിന്റെ വെളിപ്പെടുത്തല്‍.

' ആ സമയത്ത് ഞാന്‍ പിയേഴ്‌സ് മോര്‍ഗനൊപ്പം ഉണ്ടായിരുന്നു. ആ ഗോളിന് വേണ്ടി അവകാശവാദമുന്നയിക്കാന്‍ റൊണാള്‍ഡോ തന്നോട് ആവശ്യപ്പെട്ടെന്ന് മോര്‍ഗനാണ് എന്നോടു പറഞ്ഞു. ലോക്കര്‍ റൂമില്‍ നിന്നാണ് റൊണാള്‍ഡോ മെസേജ് അയച്ചത്. തന്റെ തലയില്‍ പന്ത് തട്ടിയെന്ന് ബലമായ സംശയമുണ്ട്. അതുകൊണ്ട് ആ ഗോളിന് വേണ്ടി ഫിഫയോട് അവകാശവാദമുന്നയിക്കണമെന്നായിരുന്നു ആവശ്യം,' അലക്‌സി വെളിപ്പെടുത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :