കോപ്പ ഫൈനലിലെ അർജന്റൈൻ എഞ്ചിൻ ഇനി അത്‌ലറ്റികോ മാഡ്രിഡിൽ, സ്വന്തമാക്കിയത് 300 കോടിക്ക്

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ജൂലൈ 2021 (17:49 IST)
അർജന്റീനയുടെ മധ്യനിര താരം റോഡ്രിഗോ ഡി പോൾ അത്‌ലറ്റികോ മാഡ്രിഡിൽ. ഡിപോൾ ലാ ലീഗ ചാമ്പ്യൻമാർക്കൊപ്പം ചേരുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും തിങ്കളാഴ്‌ച്ചയാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായത്.

5 വർഷത്തെ കരാറിലാണ് യുദിനസിൽ നിന്നും ഡി പോൾ അത്‌ലറ്റികോ മാഡ്രിഡിൽ എത്തുന്നത്. 2014 മുതൽ 2016 വരെ ലാ ലീഗയിൽ വലൻസിയക്കായി ഡി പോൾ കളിച്ചിട്ടുണ്ട്. 35 മില്യൺ ഡോളർ നൽകിയാണ് സിരി എ ക്ലബിൽ നിന്നും അത്‌ലറ്റികോ ഡി പോളിനെ സ്വന്തമാക്കുന്നതെന്നാണ് റിപ്പോർട്ട്. അമേരിക്കയിൽ അർജന്റീനയുടെ ഏഴ് കളികളിലും പ്ലേയിങ് ഇലവനിൽ കളിച്ച ഡിപോളായിരുന്നു ഫൈനലിൽ ഏയ്‌ഞ്ചൽ ഡി ന്രിയ നേടിയ ഗോളിന് അസിസ്റ്റ് ചെയ്‌തത്.

അർജന്റീനക്കായി മികച്ച പ്രകടനം പുറത്തെടുത്തതിനൊപ്പം ക്ലബ് ഫുട്ബോളിൽ യുദനിസിനൊപ്പവും ഡി പോൾ മികവ് കാണിച്ചിരുന്നു. 9 ഗോളും 10 അസിസ്റ്റുമാണ് ഡി പോൾ അവിടെ നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :