ഇതെല്ലാം വെറും വിശ്വാസം മാത്രമാണോ, അർജൻ്റൈൻ വിജയത്തിൽ ആവർത്തിച്ച് പാറ്റേൺ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (20:08 IST)
ലയണൽ മെസ്സി ഒരു ലോകകപ്പ് കിരീടം ഉയർത്തണമെന്ന് ലോകമെങ്ങുമുള്ള അർജൻ്റീനിയൻ ആരാധകർ എക്കാലവും ആഗ്രഹിച്ച ഒന്നാണ്. 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അർജൻ്റീന വിശ്വവിജയികളാകുമ്പോൾ 1978ലും 1986ലും സംഭവിച്ച അതേ യാദൃശ്ചികത 2022ലും സംഭവിച്ചിരിക്കുകയാണ്. നേരത്തെ തന്നെ ഫുട്ബോൾ പ്രേമികൾ ഇതേ സംഭവം ചൂണ്ടികാട്ടി അർജൻ്റീന തന്നെ ഫൈനൽ മത്സരത്തിൽ വിജയികളാകുമെന്ന് വ്യക്തമാക്കിയിരുന്നു.

ഇത് അതേ പോലെ തന്നെ സംഭവിച്ചിരിക്കുകയാണ്. ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ അർജൻ്റീനയുടെ വിജയത്തിൻ്റെ പാറ്റേണിൽ പോലും മാറ്റമില്ല. 1978ൽ ആദ്യമായി അർജൻ്റീന കിരീടം നേടുന്ന ലോകകപ്പിലെ മൂന്നാമത്തെ മത്സരത്തിൽ അർജൻ്റീനയുടെ അന്നത്തെ സൂപ്പർ താരമായ മരിയ കെമ്പസ് എടുത്ത പെനാൽട്ടി പാഴായിരുന്നു.

സമാനമായി 1986ൽ മറഡോണയും മൂന്നാം മത്സരത്തിൽ തനിക്ക് കിട്ടിയ പെനാൽട്ടി നഷ്ടപ്പെടുത്തുകയും അർജൻ്റീന വിജയികളാകുകയും ചെയ്തു. ഇങ്ങ് 2022ൽ എത്തുമ്പോൾ പോളണ്ടുമായുള്ള മൂന്നാം ഗ്രൂപ്പ് മത്സരത്തിൽ അർജൻ്റീനയുടെ ലയണൽ മെസ്സി എടുത്ത പെനാൽട്ടിയും പാഴായി. ഇതോടെ സമാനമായി അർജൻ്റീന ലോകകിരീടം നേടുമെന്ന് സോഷ്യൽ മീഡിയയിൽ സംസാരമായിരുന്നു. അത് തന്നെ ആവർത്തിക്കുകയും ചെയ്തു.

1978ലെയും 1986ലെയും 2022ലെയും ലോകകപ്പുകളിൽ ഫൈനലിൽ അർജൻ്റീനയുടെ വെള്ളയും നീലയും വരകളുള്ള ജേഴ്സിയാണ് അണിഞ്ഞിരുന്നത്. 2014ലും 1990ലും എവേ ജേഴ്സികളണിഞ്ഞ് ഫൈനൽ മത്സരങ്ങളിൽ അർജൻ്റീന പരാജയപ്പെടുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ...

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
നായകന്‍ ഗാംഗുലി 130 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 117 റണ്‍സ് നേടി ഇന്ത്യയുടെ ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
2000 ചാംപ്യന്‍സ് ട്രോഫിയിലും 2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലുമാണ് ന്യൂസിലന്‍ഡ് ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
43-ാം ഓവറിലെ നാലാം പന്തിലാണ് കോലിയുടെ പുറത്താകല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; ...

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 58 ഇന്നിങ്‌സുകളില്‍ നിന്നാണ് 23 തവണ ഫിഫ്റ്റി പ്ലസ് വ്യക്തിഗത ...

300 റണ്‍സിന്റെ മാര്‍ക്ക്, ഈ സീസണില്‍ സണ്‍റൈസേഴ്‌സ് അത് ...

300 റണ്‍സിന്റെ മാര്‍ക്ക്, ഈ സീസണില്‍ സണ്‍റൈസേഴ്‌സ് അത് തകര്‍ക്കും: ഹനുമാ വിഹാരി
2025 സീസണില്‍ ഇഷാന്‍ കിഷനെ മൂന്നാം സ്ഥാനത്തേക്ക് ഉള്‍പ്പെടുത്തുന്നതോടെ കഴിഞ്ഞ ...

KKR vs RCB, Best Dream 11 Team: ഡ്രീം ഇലവന്‍ ടീമില്‍ നിന്ന് ...

KKR vs RCB, Best Dream 11 Team: ഡ്രീം ഇലവന്‍ ടീമില്‍ നിന്ന് ഈ താരങ്ങളെ ഒഴിവാക്കരുത്
ഡ്രീം ഇലവന്‍ ടീമില്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ലാത്ത ചില താരങ്ങളുണ്ട്

ഒരു ഐപിഎൽ സീസണിൽ 500 റൺസ്, ഇന്ത്യൻ ടീമിലേക്ക് വാതിൽ ...

ഒരു ഐപിഎൽ സീസണിൽ 500 റൺസ്, ഇന്ത്യൻ ടീമിലേക്ക് വാതിൽ തുറക്കും, തുറന്ന് പറഞ്ഞ് റെയ്ന
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ബുമ്രയടക്കമുള്ള പേസ് ബൗളര്‍മാരും ...

ജയ്സ്വാൾ ഉള്ളപ്പോൾ ഒറ്റ സീസൺ മാത്രം തെളിയിച്ച ഇവനോ?, ...

ജയ്സ്വാൾ ഉള്ളപ്പോൾ ഒറ്റ സീസൺ മാത്രം തെളിയിച്ച ഇവനോ?, ക്യാപ്റ്റനായി പരാഗിനെ തിരെഞ്ഞെടുത്തതിൽ അതൃപ്തിയുമായി രാജസ്ഥാൻ ആരാധകർ
ആദ്യ 3 മത്സരങ്ങളില്‍ ബാറ്ററെന്ന നിലയില്‍ മാത്രമാകും താന്‍ കളിക്കുക എന്നാണ് സഞ്ജു ...

Dhanashree Video: ഷുഗർ ഡാഡി ടീഷർട്ട് ഇട്ടത് കൊണ്ടായോ?, ...

Dhanashree Video: ഷുഗർ ഡാഡി ടീഷർട്ട് ഇട്ടത് കൊണ്ടായോ?, ഗാർഹീക പീഡനം, അവിഹിതം ചാഹലിന് മറുപടി മ്യൂസിക് വീഡിയോയിലൂടെ കൊടുത്ത് ധനശ്രീ
ബാന്ദ്ര കുടുംബകോടതിയാണ് കഴിഞ്ഞ ദിവസം ചെഹലിനും ധനശ്രീക്കും വിവാഹമോചനം അനുവദിച്ചത്. ഐപിഎല്‍ ...