അഭിറാം മനോഹർ|
Last Modified വെള്ളി, 17 ജൂലൈ 2020 (12:22 IST)
ക്രിസ്റ്റിയാനോ റൊണാൾഡോ ഇല്ലാതെ എത്രത്തോളം റയൽ മാഡ്രിഡിന് മുന്നോട്ട് പോകാനാകും എന്നായിരിക്കും റൊണാൾഡോയുടെ കൊഴിഞ്ഞുപോക്കോടെ റയൽ മാഡ്രിഡ് ആരാധകർ കേട്ടിരിക്കുന്ന ചോദ്യം. റൊണാൾഡോയില്ലാതെയും തങ്ങൾക്ക് കിരീടം നേടാനാവുമെന്ന് തെളിയിച്ച് സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായിരിക്കുകയാണ് റയൽ. പരിശീലകൻ സിനദിൻ സിദാന്റെ ചുമലിലേറി 34-ാമത്തെ ലാ ലിഗ കിരീടമാണ് ബെര്‍ണബ്യുവിലേക്ക് എത്തുന്നത്.
ലോക്ക്ഡൗണിന് ശേഷം മത്സരങ്ങൾ പുനരാരംഭിച്ചത് മുതൽ അസാമാന്യമായ ഫോമിൽ തുടരുന്ന റയൽ വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചാണ് ഒരു മത്സരം ബാക്കി നിൽക്കേ കിരീടം നേടിയത്. അതേസമയം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബാഴ്‌സ ഒസാസുനയോട് തോല്‍വി വഴങ്ങിയതോടെ രണ്ടു ടീമുകളും തമ്മിലുള്ള പോയിന്റ് വ്യത്യാസം 7 ആയി ഉയർന്നു. ഇതോടെയാണ് റയൽ കിരീടം ഉറപ്പിച്ചത്.