രേണുക വേണു|
Last Modified വെള്ളി, 25 നവംബര്‍ 2022 (11:19 IST)
ജീവന്‍മരണ പോരാട്ടത്തിനായി ലയണല്‍ മെസിയുടെ അര്‍ജന്റീന ശനിയാഴ്ച ഇറങ്ങും. ഇന്ത്യന്‍ സമയം നവംബര്‍ 27 ഞായറാഴ്ച പുലര്‍ച്ചെ 12.30 നാണ് മത്സരം ആരംഭിക്കുക. മെക്‌സിക്കോയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോറ്റ അര്‍ജന്റീനയ്ക്ക് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തില്‍ ജയിച്ചേ മതിയാകൂ. മെക്‌സിക്കോയ്‌ക്കെതിരെ തോല്‍ക്കുകയോ മത്സരം സമനിലയിലാകുകയോ ചെയ്താല്‍ അത് അര്‍ജന്റീനയ്ക്ക് വന്‍ തിരിച്ചടിയാകും.