അഭിറാം മനോഹർ|
Last Modified ചൊവ്വ, 15 ഫെബ്രുവരി 2022 (20:18 IST)
യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. റയൽ മാഡ്രിഡ് പിഎസ്‌ജിയെ നേരിടുമ്പോൾ മാഞ്ചസ്റ്റര്‍ സിറ്റിക്ക്, സ്‌പോര്‍ട്ടിംഗ് ലിസ്ബണാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി ഒന്നരയ്ക്കാണ് കളി തുടങ്ങുക.
ബാഴ്‌സലോണ വിട്ടതിന് ശേഷം ഇതാദ്യമായാണ് റയൽ മാഡ്രിഡിനെതിരെ മെസ്സി ബൂട്ടുകെട്ടുന്നത്. പിഎസ്‌ജിയിൽ നിറം മങ്ങിയെങ്കിലും അവസാന രണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനമായിരുന്നു മെസ്സി നടത്തിയത്.കരീം ബെന്‍സേമയും ഫെര്‍ലാന്‍ഡ് മെന്‍ഡിയും പരിക്കുമാറിയെത്തിയ
ആശ്വാസത്തിലാണ് റയല്‍.
ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ചുഗോള്‍ നേടിയ മെസ്സിയെ പിടിച്ചുകെട്ടാനുള്ള ദൗത്യം ഇത്തവണയും കാസിമിറോയ്ക്ക് തന്നെയാവും.
പിഎസ്ജിയെപ്പോലെ ആദ്യ കിരീടം ലക്ഷ്യമിടുന്ന മാഞ്ചസ്റ്റര്‍ സിറ്റി, സ്‌പോര്‍ട്ടിംഗിന്റെ മൈതാനത്താണ് ആദ്യപാദ പോരാട്ടത്തിനിറങ്ങുക.