മെസിയും നെയ്‌മറുമില്ലാതെ പിഎസ്‌ജി ഇന്നിറങ്ങുന്നു

അഭിറാം മനോഹർ| Last Modified ബുധന്‍, 1 ഡിസം‌ബര്‍ 2021 (19:21 IST)
ഫ്രഞ്ച് ലീഗ് വണ്ണിൽ പിഎസ്‌ജി ഇന്ന് നീസിനെ നേരിടും. രാത്രി ഒന്നരയ്ക്ക് പിഎസ്‌ജിയുടെ മൈതാനത്താണ് മത്സരം. ഉദരരോഗം കാരണം സൂപ്പർതാരം ലയണൽ മെസ്സി ഇന്ന് കളിക്കില്ലെന്ന് സൂചനയുണ്ട്. പരിക്കേറ്റ നെയ്‌മർ ഇല്ലാതെയാകും ഇന്ന് പിഎസ്‌ജി ഇറങ്ങുക.

കാൽക്കുഴയ്ക്ക് പരിക്കേറ്റ നെയ്‌മറിന് എട്ടാഴ്‌ച്ചത്തെ വിശ്രമമാണ് ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്. 15 കളിയില്‍ 40 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് പിഎസ്ജി. 26 പോയിന്റുള്ള നീസ് മൂന്നാം സ്ഥാനത്തും. സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിനും ഇന്ന് മത്സരമുണ്ട്. പതിനഞ്ചാം റൗണ്ടില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയാണ് എതിരാളികള്‍. രാത്രി ഒന്നരയ്ക്ക് സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് മത്സരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :