ഒന്നെങ്കിൽ കരാർ പുതുക്കുക. അല്ലെങ്കിൽ ക്ലബ് വിടുക: തീരുമാനം പത്ത് ദിവസത്തിനകം വേണം: എംബാപ്പെയ്ക്ക് പിഎസ്ജിയുടെ അന്ത്യശാസന

അഭിറാം മനോഹർ| Last Modified ചൊവ്വ, 18 ജൂലൈ 2023 (13:59 IST)
ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്ക് അന്തിമശാസനം നല്‍കി ഫ്രഞ്ച് ക്ലബായ പിഎസ്ജി. താരം ക്ലബിനൊപ്പം കരാര്‍ പുതുക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ 10 ദിവസത്തിനകം തീരുമാനമറിയിക്കാനാണ് ക്ലബ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കരാര്‍ പുതുക്കാത്ത പക്ഷം ക്ലബ് വിടാനാണ് ക്ലബിന്റെ ആവശ്യം. 2024 വരെയാണ് എംബാപ്പെയ്ക്ക് ക്ലബുമായി കരാറുള്ളത്. 2024ല്‍ കരാര്‍ അവസാനിക്കുന്നത് വരെ ക്ലബില്‍ തുടരാമെന്ന നിലപാടിലാണ് എംബാപ്പെ.

എന്നാല്‍ കരാര്‍ അവസാനിച്ച് താരം ക്ലബ് മാറുന്നതില്‍ പിഎസ്ജിക്ക് നേട്ടങ്ങള്‍ ഒന്നും തന്നെയുണ്ടാകില്ല. ഒരു വര്‍ഷം കരാര്‍ നിലനില്‍ക്കെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ എംബാപ്പെ മറ്റൊരു ക്ലബിലേക്ക് പോകുകയാണെങ്കില്‍ വന്‍ തുകയാകും പിഎസ്ജിക്ക് ആ ഇനത്തില്‍ ലഭിക്കുക. ഇത് മുന്നില്‍ കണ്ടാണ് തീരുമാനം എത്രയും വേഗം അറിയിക്കാന്‍ താരത്തിനോട് ക്ലബ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കരാര്‍ പുതുക്കാനോ ട്രാന്‍സ്ഫറിനോ എംബാപ്പെ ഇതുവരെയും തയ്യാറാകാത്ത സാഹചര്യത്തിലാണ് ക്ലബ് താരത്തിന് മുന്നില്‍ അന്ത്യശാസനവുമായി എത്തിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :