രേണുക വേണു|
Last Modified വ്യാഴം, 30 ഡിസംബര്‍ 2021 (12:38 IST)
ഗോവയില്‍ സ്ഥാപിച്ച പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമയ്‌ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്രതിമയ്ക്ക് സമീപം നാട്ടുകാര്‍ കരിങ്കൊടി പ്രതിഷേധം നടത്തി. പ്രാദേശിക ഫുട്‌ബോള്‍ താരങ്ങളെ മറന്ന് പോര്‍ച്ചുഗീസ് താരത്തിന്റെ പ്രതിമ നിര്‍മിച്ചതാണ് പ്രതിഷേധത്തിനു കാരണം. നാട്ടില്‍ നിന്നു തന്നെയുള്ള നിരവധി നല്ല കളിക്കാര്‍ ഉള്ളപ്പോള്‍ വിദേശ താരത്തിന്റെ പ്രതിമ സ്ഥാപിച്ചത് എന്തിനാണെന്ന് പ്രതിഷേധക്കാര്‍ ചോദിച്ചു. പോര്‍ച്ചുഗല്‍ അധിനിവേശത്തിന്റെ കാലത്ത് ഗോവയില്‍ നിന്ന് നിരവധി പേര്‍ രക്തസാക്ഷികള്‍ ആയിട്ടുണ്ടെന്നും അവരുടെ സഹനങ്ങളെ തിരസ്‌കരിക്കുന്നതാണ് പോര്‍ച്ചുഗല്‍ താരത്തിനു നല്‍കിയിരിക്കുന്ന ബഹുമതിയെന്നും അവര്‍ പറഞ്ഞു. യുവാക്കളെ പ്രചോദിപ്പിക്കാന്‍ വേണ്ടിയാണ് റൊണാള്‍ഡോയുടെ പ്രതിമ നിര്‍മിച്ചതെന്നാണ് മന്ത്രി മൈക്കിള്‍ ലോബോ പറഞ്ഞത്. 410 കിലോ തൂക്കമുള്ള റൊണാള്‍ഡോ പ്രതിമയ്ക്ക് 12 ലക്ഷം രൂപയാണ് ചെലവ് വന്നത്.