നാല് ഗോൾ അടിച്ച പോർച്ചുഗൽ, രണ്ട് ഗോൾ നേടിയ ജർമൻ നിരയോട് തോറ്റു!

അഭിറാം മനോഹർ| Last Modified ഞായര്‍, 20 ജൂണ്‍ 2021 (09:44 IST)
യൂറോകപ്പിൽ ഗ്രൂപ്പ് എഫിൽ ജർമനിക്കെതിരായ മത്സരത്തിൽ പോർച്ചുഗലിന് തോൽവി. രണ്ടിനെതിറെ നാല് ഗോളുകൾക്കാണ് പോർച്ചുഗലിന്റെ പരാജയം. പോർച്ചുഗീസ് പ്രതിരോധനിര രണ്ട് ഗോളുകൾ സമ്മാനിച്ചപ്പോൾ രണ്ട് ഗോളുകൾ ജർമൻ മുന്നേറ്റ നിരയും കൻടെത്തി. പോർച്ചുഗൽ ദാനം നൽകിയ 2 ഗോളുകളാണ് മത്സരത്തിൽ വഴിത്തിരിവായത്.

15-ാ മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഗോളിലൂടെ പോര്‍ച്ചുഗല്‍ മുന്നിലെത്തി. കൗ്ണ്ടര്‍ അറ്റാക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ജർമനിയുടെ കോർണർ കിക്ക് പോർച്ചുഗൽ പോസ്റ്റിൽ നിന്നും ക്രിസ്റ്റ്യാനോ ഹെഡ് ചെയ്‌തൊഴിവാക്കി. തുടർന്ന് ബെര്‍ണാര്‍ഡോ സില്‍വ, ഡിയോഗോ ജോട്ട,ക്രിസ്റ്റ്യാനോ എന്നിവർ നടത്തിയ കൗണ്ടറിലായിരുന്നു ആദ്യ ഗോൾ.

35ആം മിനിട്ടിലും 39ആം മിനിട്ടിലും വെള്ളിടി പോലെ രണ്ട് സെൽഫ് ഗോളുകൾ പോർച്ചുഗീസ് പോസ്റ്റിലേക്ക്. റൂബൻ ഡയസ്,
റാഫേല്‍ ഗുറെയ്‌റോ എന്നിവരുടെ പിഴവുകളാണ് വരുത്തിവെച്ചത്. കളിയുടെ രണ്ടാം പകുതിയിൽ 51ആം മിനിട്ടിലും 60ആം മിനിട്ടിലും ജർമനി ഗോൾ കണ്ടെത്തി.ഹാവാർട്‌സും ഗോസൻസുമായിരുന്നു ഗോൾ വേട്ടക്കാർ. . 67-ാം മിനിറ്റില്‍ ജോട്ടയിലൂടെ ഒരു ഗോള്‍ പോര്‍ച്ചുഗല്‍ തിരിച്ചടിച്ചു. ക്രിസ്റ്റിയാനോയാണ് പാസ് നല്‍കിയത്. 79-ാം മിനിറ്റില്‍ റെനാറ്റോ സാഞ്ചസിന്റെ ലോംഗ് റേഞ്ചര്‍ പോസ്റ്റില്‍ തട്ടി മടങ്ങി.

രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്റുള്ള ജര്‍മനി രണ്ടാമതും ഇത്രയും തന്നെ പോയിന്റുള്ള പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനത്തുമാണ്.നാല് പോയന്റുമായി ഫ്രാൻസാണ് മരണഗ്രൂപ്പിൽ ഒന്നാമതുള്ളത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ശക്തരായ ഫ്രാന്‍സിനെ മറികടന്നെങ്കില്‍ മാത്രമെ ക്രിസ്റ്റിയാനോയ്ക്കും സംഘത്തിനും പ്രീക്വാര്‍ട്ടറില്‍ കടക്കാനാവൂ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :