യൂറോകപ്പ്: പോളണ്ടിനെ ഷൂട്ടൌട്ടില്‍ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ സെമിയില്‍

പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മൽസരത്തിൽ റോബർട്ടോ ലെവൻഡോവ്സ്കിയുടെ പോളണ്ടിനെ പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ യൂറോകപ്പ് സെമിയിൽ കടന്നു

marsella, eurocup, polland, portugal, quarter final, semifinal, football, sports മാഴ്സെ, യൂറോകപ്പ്, പോളണ്ട്, പോര്‍ച്ചുഗല്‍, ഫുട്ബാള്‍
മാഴ്സെ| സജിത്ത്| Last Updated: വെള്ളി, 1 ജൂലൈ 2016 (08:25 IST)
പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മൽസരത്തിൽ റോബർട്ടോ ലെവൻഡോവ്സ്കിയുടെ പോളണ്ടിനെ പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ യൂറോകപ്പ് സെമിയിൽ കടന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൌട്ടിലേക്ക് നീണ്ടത്. 5-3നാണ് ഷൂട്ടൗട്ടിൽ പോർച്ചുഗലിന്റെ വിജയം.

ഇന്ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടറിലെ വിജയികളെയാണ് സെമിയില്‍ പോര്‍ച്ചുഗലിന് നേരിടാനുള്ളത്. ഷൂട്ടൗട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, റെനാറ്റോ സാഞ്ചസ്, ജാവോ മൗട്ടീഞ്ഞോ, നാനി, റിക്കോർഡോ ക്വരേസ്മ എന്നിവർ പോർച്ചുഗലിനായി ലക്ഷ്യം കണ്ടു. പോളണ്ടിനായി റോബർട്ടോ ലെവൻഡോവ്സ്കി, അർക്കാഡിയൂസ് മിലിക്ക്, കാമിൽ ഗ്ലിക്ക് എന്നിവർ വലകുലുക്കിയപ്പോൾ യാക്കൂബ് ബ്ലാസികോവ്സികിയുടെ ഷോട്ട് പോർച്ചുഗൽ ഗോളി പട്രീഷ്യോ തടുത്തിടുകയായിരുന്നു.

മത്സരം തുടങ്ങി സെക്കന്റുകള്‍ക്കകം ലീഡെടുത്ത പോളണ്ടാണ് 120 മിനിറ്റുകള്‍ക്ക് ശേഷം പരാജിതരായി മടങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സുവര്‍ണാവസരങ്ങള്‍ മുഴുവന്‍ നഷ്ടപ്പെടുത്തിയപ്പോള്‍ റെനറ്റോ സാഞ്ചസ് എന്ന യുവതാരത്തിലൂടെയാണ് പോര്‍ച്ചുഗല്‍ നിശ്ചിതസമയത്ത് മറുപടി നല്‍കിയത്.‌ രണ്ടാം പകുതിയിലും അധികസമയത്തുമായി ഇരുടീമുകൾക്കും തുടർന്നും അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനാകാതെ പോയതോടെ മൽസരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :