രേണുക വേണു|
Last Modified ചൊവ്വ, 6 ജൂലൈ 2021 (08:06 IST)
എതിരില്ലാത്ത ഒരു ഗോളിന് പെറുവിനെ തോല്‍പ്പിച്ച് ബ്രസീല്‍ കോപ്പ അമേരിക്ക ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. രണ്ടാം സെമി ഫൈനലില്‍ അര്‍ജന്റീനയ്ക്ക് കൊളംബിയയാണ് എതിരാളികള്‍. ഈ മത്സരത്തില്‍ അര്‍ജന്റീനയുടെ ജയം കാത്തിരിക്കുകയാണ് ആരാധകര്‍. അങ്ങനെവന്നാല്‍ അര്‍ജന്റീന-ബ്രസീല്‍ ഫൈനല്‍ പോരാട്ടം കാണാന്‍ സാധിക്കും.
ആരാധകര്‍ മാത്രമല്ല ബ്രസീല്‍ താരങ്ങളും കാത്തിരിക്കുന്നത് ഫൈനലില്‍ അര്‍ജന്റീനയോട് ഏറ്റുമുട്ടാനാണ്. ഫൈനലില്‍ ആരായിരിക്കണം എതിരാളികള്‍ എന്ന് ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിനോട് ചോദിച്ചപ്പോള്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ 'അര്‍ജന്റീന' എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. സുഹൃത്ത് കൂടിയായ ലിയോണല്‍ മെസിക്കെതിരെ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് താനും ടീമുമെന്ന് നെയ്മര്‍ വ്യക്തമാക്കി കഴിഞ്ഞു. നെയ്മറിനെ പോലെ മറ്റ് ബ്രസീല്‍ താരങ്ങളും ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരെ കളിക്കാമെന്ന പ്രതീക്ഷയിലാണ്.