ബാഴ്‌സയിലെ സ്വപ്നകൂട്ടുക്കെട്ട് ഇന്റര്‍മിയാമിയില്‍ കാണാനാവുമോ?, സാധ്യത തള്ളികളയാതെ നെയ്മര്‍

അഭിറാം മനോഹർ| Last Modified ബുധന്‍, 8 ജനുവരി 2025 (17:30 IST)
ലോകഫുട്‌ബോളിനെ ഒരുകാലത്ത് സ്വന്തം കാല്‍കീഴില്‍ പിടിച്ചുനിര്‍ത്തിയ മുന്നേറ്റ നിരയാണ് ബാഴ്‌സലോണയുടെ എംഎസ്എന്‍ എന്നറിയപ്പെടുന്ന ലയണല്‍ മെസ്സി, ലൂയിസ് സുവാരസ്, നെയ്മര്‍ ത്രയം. വേറെയും നിരവധി കൂട്ടുക്കെട്ടുകള്‍ ഫുട്‌ബോള്‍ ലോകത്തുണ്ടായിട്ടുണ്ടെങ്കിലും എംഎസ്എന്നിനെ പോലെ പരസ്പരധാരണയോടെ കളിച്ച മറ്റൊരു കൂട്ടമുണ്ടായിട്ടില്ല.


നിലവില്‍ ഇന്റര്‍മിയാമിയില്‍ ലയണല്‍ മെസ്സിയും ലൂയിസ് സുവാരസും ഒരുമിച്ചാണ് കളിക്കുന്നത്. സൗദി ലീഗില്‍ അല്‍ ഹിലാലുമായുള്ള നെയ്മറിന്റെ കരാര്‍ ഈ വര്‍ഷം അവസാനിക്കുകയും ചെയ്യും. അടുത്തിടെ ഒരു അഭിമുഖത്തില്‍ മുന്‍ ബാഴ്‌സാ താരങ്ങള്‍ക്കൊപ്പം വീണ്ടും ഒന്നിക്കാനുള്ള സാധ്യതയെ പറ്റി നെയ്മര്‍ പറഞ്ഞതിങ്ങനെ. തീര്‍ച്ചയായും അത് അവിശ്വസനീയമായിരിക്കും. അവര്‍ എന്റെ സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഇപ്പോഴും പരസ്പരം സംസാരിക്കുന്നവരാണ്. മൂന്ന് പേരും ഒന്നിക്കുന്നത് രസകരമായിരിക്കും. അല്‍ ഹിലാലില്‍ ഞാന്‍ സന്തുഷ്ടനാണ്. പക്ഷേ ഫുട്‌ബോളില്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് പറയാനാകില്ല. നെയ്മര്‍ പറഞ്ഞു.

2014 മുതല്‍ 2017 വരെയാണ് ബാഴ്‌സലോണയ്ക്കായി എംഎസ്എന്‍ ത്രയം കളം നിറഞ്ഞത്. ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ആക്രമണ കോമ്പിനേഷനുകളില്‍ ഒന്നായാണ് ഈ കൂട്ടുക്കെട്ടിനെ കണക്കാക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :