ന്യൂസിലൻഡ് വനിതാ ഫുട്ബോൾ ടീം വെളുത്ത ഷോർട്സ് ഒഴിവാക്കുന്നു, പിന്നിൽ ആർത്തവ ആശങ്ക

അഭിറാം മനോഹർ| Last Modified ബുധന്‍, 5 ഏപ്രില്‍ 2023 (19:11 IST)
ചരിത്രത്തിൽ ആദ്യമായി ജേഴ്സിയുടെ ഭാഗമായ വെള്ള നിറത്തിലുള്ള ഷോർട്സ് ഒഴിവാക്കാനൊരുങ്ങി ന്യൂസിലൻഡ് വനിതാ ഫുട്ബോൾ ടീം. കളിക്കാരിൽ ചിലർ ആർത്തവവുമായി ബന്ധപ്പെട്ട ആശങ്കകൾ പ്രകടിപ്പിച്ചതിനെ അംഗീകരിച്ചുകൊണ്ടാണ് ന്യൂസിലൻഡ് സോക്കർ അസോസിയേഷൻ്റെ തീരുമാനം. ആർത്തവ ദിവസങ്ങളിൽ വെള്ളനിറത്തിലുള്ള ഷോർട്സിൽ കളിക്കാനിറങ്ങുന്നത് താരങ്ങളെ നിരന്തരം ആശങ്കയിലാഴ്ത്തുന്നഒന്നാണ്.

ഈ വർഷം വിവിധ ദേശീയ ടീമുകൾ തങ്ങളുടെ പുതിയ ജേഴ്സി പുറത്തിറക്കിയിരുന്നു. 13 രാജ്യങ്ങളിലെ ദേശീയ വനിതാ ടീമുകളുമായി കരാറുള്ള നൈക്കി ഇത്തവണ വെളുത്ത ഷോർട്സ് ഒഴിവാക്കിയാണ് ജേഴ്സികൾ പുറത്തിറക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :