അഭിറാം മനോഹർ|
Last Updated:
തിങ്കള്‍, 21 ഫെബ്രുവരി 2022 (18:49 IST)
ഹാട്രിക് നേടുക എന്നത് ഫുട്ബോളിൽ വലിയ നേട്ടമുണ്ട്. ഒരു മത്സരത്തിൽ അഞ്ചും ആറും ഗോളുകൾ വരെ ഒരു താരം തന്നെ നേടിയ ഒട്ടേറെ സംഭവങ്ങളുണ്ടെങ്കിലും ഫുട്ബോൾ ചരിത്രത്തിലെ അപൂർവത പിറന്നിരിക്കുകയാണ് വനിതാ ഫുട്ബോളിൽ.
സ്വന്തം പോസ്റ്റിൽ മൂന്ന് തവണ പന്തെത്തിച്ച് കൊണ്ടാണ് ഫുട്ബോളിലെ അപൂർവ ഹാട്രിക്ക് പിറന്നിരിക്കുന്നത്. ന്യൂസിലൻഡിനെ പ്രതിരോധ താരമായ
മിഖേയല മൂർ ആണ് ഈ മോശം റെക്കോർഡ് സ്വന്തമാക്കിയത്. യുഎസ്എയും ന്യൂസിലൻഡും തമ്മിലുള്ള ഷി ബീലിവസ് കപ്പിലാണ്
സെൽഫ് ഗോൾ ഹാട്രിക്കിന്റെ പിറവി.