അപർണ|
Last Modified ഞായര്‍, 6 ജനുവരി 2019 (12:37 IST)
ഇന്ത്യ എഎഫ്സി ഏഷ്യാകപ്പില്‍ ആദ്യ മത്സരത്തിനായി ഇന്ത്യന്‍ ടീം കളത്തില്‍ ഇറങ്ങുമ്പോള്‍ ടീമിനു പുതിയ നായകൻ. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് പകരം ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവാണ് ഇന്നത്തെ നായകന്‍. കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ പുതിയ തന്ത്രമാണ് ടീമിലെ അഴിച്ചുപണിക്ക് കാരണം.
കോച്ചിന്റെ പുതിയ തന്ത്രം കളിയിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് ഇന്നറിയാം. തായ്ലന്‍ഡിനെ നേരിടുന്ന ടീമിനെ ഗോളി ഗുര്‍പ്രീത് സിംഗ് സന്ധു നയിക്കും. അടുത്ത മത്സരത്തില്‍ വേറെ താരം ടീമിനെ നയിക്കും. ഓരോ മത്സരങ്ങളിലും നായകനെ മാറ്റി പരീക്ഷിക്കുകയെന്ന നയമാണ് കോച്ചിനുളളത്.
ബ്രസീല്‍ പോലെയുള്ള ടീമുകള്‍ പരീക്ഷച്ചിട്ടുള്ള ഈ തന്ത്രം ഇന്ത്യന്‍ ടീമിന് ഗുണകരമായി മാറുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. 2011 ലാണ് ഇന്ത്യ അവസാനമായി ഏഷ്യന്‍കപ്പ് കളിച്ചത്.