ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ സെറീന വില്യംസിന് തോൽവി, സ്വപ്‌ന റെക്കോർഡിന് ഇനിയും കാത്തിരിക്കണം

അഭിറാം മനോഹർ| Last Modified വ്യാഴം, 18 ഫെബ്രുവരി 2021 (15:52 IST)
ഇരുപത്തിനാലാം ഗ്ലാൻസ്ലാം കിരീടമെന്ന സ്വപ്‌നനേട്ടത്തിനരികെ വീണ്ടും പരാജയം ഏറ്റുവാങ്ങി വനിത ടെന്നീസ് ഇതിഹാസം സെറീന വില്യംസ്. സെമിയിൽ നവോമി ഒസാക്കയോടാണ് സെറീന പരാജയം ഏറ്റുവാങ്ങിയത്.നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നവോമിയുടെ ജയം. സ്‌കോര്‍: 6-3, 6-4.

മെല്‍ബണിലെ അഞ്ച് ദിവസത്തെ ലോക്ഡൗണ്‍ പിന്‍വലിച്ചതിനുശേഷം ആദ്യമായി എത്തിയ ആയിരക്കണക്കിന് കാണികള്‍ക്ക് മുന്നിലായിരുന്നു മത്സരം. ഇതോടെ ഒസാക്ക ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിലേക്ക് പ്രവേശനം നേടി.ഫൈനലില്‍ അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയോ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മുചോവയോ ആയിരിക്കും നാലാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിടുന്ന നവോമിയുടെ എതിരാളി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :