ഖത്തര്‍ ലോകകപ്പിന് ശേഷം മെസി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചേക്കും

അതേസമയം, ഖത്തര്‍ ലോകകപ്പിനു ശേഷവും മെസി അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുമെന്ന പ്രതീക്ഷയിലാണ് അര്‍ജന്റൈന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി

രേണുക വേണു| Last Modified ചൊവ്വ, 13 ഡിസം‌ബര്‍ 2022 (08:12 IST)

ഖത്തര്‍ ലോകകപ്പിനു പിന്നാലെ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന് സൂചന. ലോകകപ്പിനു ശേഷം വിരമിക്കാന്‍ മെസി നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം അര്‍ജന്റീന മാനേജ്‌മെന്റിനേയും അറിയിച്ചിട്ടുണ്ട്. ലോകകപ്പ് നേടിക്കൊണ്ട് അര്‍ജന്റൈന്‍ ജേഴ്‌സി ഊരാനാണ് മെസി ലക്ഷ്യമിടുന്നത്.

അതേസമയം, ഖത്തര്‍ ലോകകപ്പിനു ശേഷവും മെസി അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുമെന്ന പ്രതീക്ഷയിലാണ് അര്‍ജന്റൈന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി. ' അദ്ദേഹം അര്‍ജന്റീനയ്ക്ക് വേണ്ടി കളി തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ തീരുമാനം എന്താകുമെന്ന് നമുക്ക് നോക്കാം. അദ്ദേഹത്തെ ആസ്വദിക്കുന്നത് നമ്മള്‍ തുടരും. അത് ഫുട്‌ബോള്‍ ലോകത്തിനും പ്രധാനപ്പെട്ടതാണ്,' സ്‌കലോണി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :