പ്രതിഫലത്തില്‍ അതൃപ്തി; മെസി പി.എസ്.ജിയുമായി കരാര്‍ തുടര്‍ന്നേക്കില്ല

രേണുക വേണു| Last Modified ശനി, 4 മാര്‍ച്ച് 2023 (11:38 IST)

പി.എസ്.ജിയുമായുള്ള കരാര്‍ മെസി തുടര്‍ന്നേക്കില്ലെന്ന് റിപ്പോര്‍ട്ട്. അടുത്ത സീസണിലും തുടരാന്‍ വേണ്ടി പി.എസ്.ജി. മെസിയെ സമീപിച്ചെങ്കിലും കരാറില്‍ ഒപ്പിടാന്‍ താരം വിസമ്മതിച്ചെന്നാണ് റിപ്പോര്‍ട്ട്. പ്രതിഫലത്തില്‍ അതൃപ്തി അറിയിച്ചുകൊണ്ടാണ് താരം കരാര്‍ നീട്ടുന്നതിനുള്ള സാധ്യതകള്‍ തള്ളിയത്. ബാഴ്‌സലോണ സമീപിക്കുകയാണെങ്കില്‍ പഴയ ക്ലബിലേക്ക് തിരിച്ചുപോകാന്‍ മെസി ആഗ്രഹിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :